എന്താണ് ആദ്മീയതയും ഭൗതികതയും തമ്മില്‍ ഉള്ള വ്യത്യാസം?? ഇഹലോകത്തിലെ ഈ നൈമിഷിക സുഖങ്ങളെ നമ്മള് ഭൗതിക സുഖങ്ങള്‍ എന്ന് കരുതുന്നു.. പക്ഷെ സ്ഥിരമായ ഒരു ഭാവമോ നിലനില്പോ ഇല്ലാത്ത അവയെകള് ഈ സുഖങ്ങള്‍ ഒക്കെ വെടിഞ്ഞു ആദ്മീയത തേടി ഉള്ള യാത്ര നമ്മള് ഇവിടെ തുടങ്ങേണ്ടി ഇരിക്കുന്നു.. ഇത് പോലെ ഉള്ള ബാഹ്യമായ കേവല സുഖങ്ങളില്‍ അല്ല പകരം ഇവയെ ഒക്കെ ഉപേക്ഷിച്ചു ആദ്മീയത തേടി ഉള്ള യാത്രയില്‍ നമ്മള് പ്രകൃതിയെ സ്നേഹിക്കും.. ഈശ്വരനെ കണ്ടെത്തും.... സ്നേഹത്തെ തിരിച്ചറിയും....
ഗുരുവിന്റെ വാക്കുകള്‍ എന്നില്‍ തിരിച്ചറിവിന്റെ വിത്തുകള്‍ പാകുക ആയിരുന്നു ... അദ്ധേഹത്തിന്റെ മുഖത്തെ പ്രഭാവത്തിലും ചൈതന്യതിലും ഞാന്‍ അലിഞ്ഞു ചേരുകയായിരുന്നു. ഈ ഭൗതിക സുഖങ്ങലോടുള്ള അടങ്ങാത്ത ആവേശവും പേറി ജീവിത സത്യങ്ങള്‍ തിരിച്ചറിയാതെ പോകുന്ന തലമുറയോട് എനിക്ക് പുച്ഛം തോന്നി. ഗുരുവിനു പിന്നാലെ അദ്ധേഹത്തിന്റെ ആദ്മീയതയിലും വാത്സല്യത്തിലും ലയിച്ചു നിറഞ്ഞ മനസോടെ അനുഗമികുമ്പോള് ആ തലമുറയുടെ തിരിച്ചറിവിനായി ഞാന്‍ പ്രാര്‍ഥിച്ചു. രണ്ടു തുള്ളി കണ്ണുനീര് വാര്‍ത്തു. ഒടുവില്‍ mercedes benz ശീതികരിച്ച സത്യത്തിലേക്ക് തന്റെ മെതിയടികള്‍ മാറ്റി നടന്നു കയറുന്ന ഗുരുവില്‍ ഞാന്‍ പരമമായ സത്യത്തെ കണ്ടു. മുഖത്ത് നല്ല തെളിഞ്ഞ പുഞ്ചിരിയോടെ സംഖാടകരുടെ voucher ഇല് ഒപ്പിടുന്ന പ്രധാന ശിഷ്യനില്‍ ഞാന്‍ ജീവിതത്തെ കണ്ടു. അപോഴും എന്റെ കണ്ണുകള്‍ നിര്‍ത്താതെ ഒഴുകുകയായിരുന്നു.... ഞാന്‍ പോലും അറിയാതെ.......
Subscribe to:
Post Comments (Atom)

1 comment:
പറയുന്നതൊന്നും ആരും ചെയ്യണമെന്നില്ല ..കാലഹരണപെട്ട ഒരു പിടി ആശയഗല് ...തിന്മകളെ അകറ്റാന്‍ ഒരു വലിയ സമുഹം ജനികെണ്ടിയിരികുന്നു ...യെല്ലവിട അനുഗ്രഹഗലും ശാമന്
Post a Comment