ശരീരത്തിലെ ചോര തുടച്ചു മാറ്റുന്ന സമയത്ത് മത്തായിയുടെ നോട്ടം നേഴ്സ് ന്റെ പോക്കറ്റില്‍ തിരുകി വച്ചിരുന്ന പേനയിലായിരുന്നു. അതില്‍ എത്തി പിടിക്കാന്‍ ശ്രമിച്ച അവനിലെ എഴുത്തുകാരനെ അവര്‍ തെറ്റിദ്ധരിച്ചു . കയ്യില്‍ മെല്ലെ തട്ടിക്കൊണ്ടു സുന്ദരിയായ അവള്‍ പറഞ്ഞത് അത് അമ്മ തരും എന്നാണു. ആര് തന്നാലും ശരി മത്തായിക്ക് എഴുത്തുകാരന്‍ ആയാല്‍ മതിയായിരുന്നു. അന്ന് മുതല്‍കെ തൂലിക ചലിപ്പിക്കാന്‍ ഉള്ള വാസന അവന്റെ ഉള്ളില്‍ ഉണ്ടായിരുന്നിരിക്കണം. മത്തായി വളര്‍ന്നു. പിച്ച വച്ചു നടന്ന കൈ കാലുകള്‍ വളര്‍ന്നു. കൂടെ തൂലിക ചലിപ്പിക്കാനുള്ള ജന്മവാസനയും. അവന്‍ ഒരുപാട് വായിക്കാന്‍ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. ജീവിതത്തിലെ പ്രാരബ്ധങ്ങള്‍ അവനെ പിന്നില്‍ നിന്നും വലിച്ചതല്ല... പക്ഷെ കഷ്ടപ്പെട്ട് വായിക്കാന്‍ ഒന്നും വയ്യ എന്നതായിരുന്നു കാരണം. എഴുത്തുകാരെ വിഡ്ഢികളായ വായനക്കാര്‍ അംഗീകരിക്കുന്നു... ആദരിക്കുന്നു. എങ്ങനെയും ആദരിക്കപ്പെടണം. അതും എഴുത്തുകാരന്‍ ആയി തന്നെ വേണം. പക്ഷെ കുറച്ചു വളര്‍ന്നപ്പോള്‍ മത്തായിക്ക് മനസ്സിലായി. എഴുത്തുകാരന്‍ ആവാന്‍ പണ്ട് നേഴ്സ്ന്റെ പേനയില്‍ പിടിക്കാന്‍ ശ്രമിച്ച കഴിവ് മാത്രം പോര കൂടെ ഭാവനയും വേണം എന്ന്. അത് അവന്റെ മനസ്സിനെ ആകെ തളര്‍ത്തി. അതോടെ എഴുതാന്‍ പറ്റിയില്ല എങ്കിലും ആദരിക്കപ്പെടണം എന്നതു ഒരു വാശി ആയി മാറി. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് അതിനായി എന്തും ചെയ്യും എന്ന് ഉഗ്ര ശപഥം എടുത്തു മത്തായി കിടന്നു.
പിറ്റേ ദിവസം രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ മത്തായി തനിക്കു പുതിയതായി മുളച്ച രണ്ടു കൊമ്പുകള്‍ കണ്ടു... ദംഷ്ട്രകള്‍ കണ്ടു... ചുവന്നു തുടുത്ത കണ്ണുകള്‍...... പിന്നീടവന്‍ മുന്നില്‍ കണ്ട എഴുത്തുകാരുടെ നേര്‍ക്ക് അവരുടെ ചോര കുടിക്കാനായി തന്റെ പുത്തന്‍ ആയുധങ്ങളുമായി ചീറി അടുത്തു.....
ഹാര്‍ട്ട് അറ്റാക്ക്
Posted by: SHAMAN - Wednesday, January 19, 2011
മാധവന്‍ മാഷ് സര്‍വ സമ്മതനാണ്.
സ്കൂളിലോ കോളേജിലോ അല്ല അദ്ദേഹം പഠിപ്പിക്കുന്നത്. അറിയപ്പെടുന്ന ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പക്ഷെ എങ്കിലും നാട്ടുകാര്‍ക്ക് അദ്ദേഹം എന്നും ബഹുമാന്യന്‍ തന്നെയാണ്. മലയാളം എന്നാല്‍ മാധവന്‍ മാഷ് എന്നാണ് വയ്പ്പ്. അത്രയ്ക്കുണ്ട് അദ്ധേഹത്തിന്റെ ഭാഷ പരിജ്ഞാനം. മാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ധേഹത്തിന്റെ ലാളിത്യം ആവണം. രാവിലെ നടക്കാന്‍ പോകുമ്പോഴും പോലും തന്റെ മുണ്ടും ഷര്‍ട്ടും തന്നെ ആണ് മാഷിന്റെ വേഷം. കുറച്ചു നരച്ചതെങ്കിലും നീട്ടി വളര്‍ത്തിയ താടി, നടക്കുമ്പോള്‍ വശങ്ങളിലേക്ക് ചെറുതായി അനങ്ങുന്ന തല, താടി മീശയുടെ ഇടയില്‍ കൂടി ഒളിഞ്ഞു നോക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി, ശാന്തമായ കണ്ണുകള്‍.... ഇതൊക്കെ മാഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആക്കിയിരുന്നു. പത്താം ക്ലാസില്‍ മലയാളത്തില്‍ മാഷ് തന്നെ പഠിപ്പിച്ചിരുന്ന ശാന്ത ഹരിപഞ്ചാനനന്‍ എന്ന കഥാ പാത്രത്തെ ഓര്മിപ്പിക്കാറുണ്ട് എങ്കിലും അത്ര ശാന്തം അല്ലാത്ത മനസ്സില്‍ ഒരു പ്രണയം സമ്മാനിച്ച ഉണങ്ങാത്ത മുറിവുമായി ജീവിക്കുകയാണ് മാഷ് എന്നും ഒരു അഭിപ്രായം നാട്ടില്‍ ഉണ്ടായിരുന്നു . അദ്ധേഹത്തിന്റെ കണ്ണുകളില്‍ ആഴത്തില്‍ കിടന്നിരുന്ന ഒരു വേദന ആണോ അതോ പ്രണയത്തെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ പിടഞ്ഞിരുന്ന അദ്ധേഹത്തിന്റെ ശബ്ദമാണോ കാരണം എന്ന് അറിയില്ല... ആ കഥ ഞാനും വിശ്വസിച്ചിരുന്നു. പക്ഷെ എപ്പോഴാണ് ഒരു രാഷ്ട്രീയകാരന്‍ ആകാന്‍ അദ്ദേഹം തീരുമാനിച്ചത് എന്ന് അറിയില്ല. മാഷിനെ നന്നായി അറിയാം എന്ന് വിശ്വസിച്ചിരുന്ന ജനങ്ങളുടെ നഖത്തില്‍ പുരണ്ട നീല മഷി അദ്ധേഹത്തെ ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ആക്കി മാറ്റുകയും ചെയ്തു. പിന്നീട് അങ്ങോട്ട് മാറ്റത്തിന്റെ സമയം ആയിരുന്നു. എല്ലാ നാട്ടുകാരും സ്വപ്നം കണ്ടിരുന്ന സുന്ദര സുരഭിലമായ നാട് ആയി ഉള്ള മാറ്റം അല്ല സംഭവിച്ചത്.. പകരം മാറ്റം മാഷിനു ആയിരുന്നു. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പാടിയിരുന്ന മാഷ് തന്റെ ആദര്‍ശങ്ങളെകാളും വില വായ്പ തേടി തന്റെ മുന്നില്‍ വരുന്നരുടെ വിയര്‍പ്പു തൂക്കി വിട്ടാല്‍ കിട്ടും എന്ന് തിരിച്ചറിഞ്ഞു. കരപ്പ ചീട്ടു എന്ന് അറിയപ്പെടുന്ന ഒരു ചീട്ടു സംഘടിപ്പിക്കാന്‍ പോയത് എനിക്കും ഒരു തിരിച്ചറിവിന്റെ ദിവസം ആയിരുന്നു. ശാന്ത ഹരിപഞ്ചാനനന്‍ മാത്രം അല്ല ക്രോധ ഹരിപഞ്ചാനനന്‍ ആകാനും തനിക്കും കഴിയും എന്ന് മാഷ് എന്നെ പഠിപ്പിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞതില്‍ പിന്നെ മാഷിന്റെ വായില്‍ നിന്നു നേരിട്ട് നല്ല മലയാളം പഠിക്കാന്‍ കഴിഞ്ഞ ചാരിതാര്ത്യത്തോടെ ഞാന്‍ വീട്ടിലേക്കു മടങ്ങി. പക്ഷെ അപ്പോഴും മാഷിന് എങ്ങനെ ഇത് പോലെ ഒരു മാറ്റം സംഭവിച്ചു എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സില്‍ കിടന്നു നീറി. ഒടുവില്‍ പരിണാമ സിദ്ധാന്തത്തെ കുറിച്ച് ഓര്‍ത്തു ഞാന്‍ സമാധാനിച്ചു.
അന്നത്തെ ആ വെള്ളിയാഴ്ച പുലര്‍ന്നത് മാഷിനു ഹാര്‍ട്ട് അറ്റാക്ക് വന്നു സീരിയസ് ആയി മെഡിക്കല്‍ കോളേജ് ഇല്‍ ആണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് അടുത്ത് അല്ലായിരുന്നു എങ്കിലും മാഷിനെ കാണാന്‍ പോയ സംഘത്തോടൊപ്പം ഞാനും തിരിച്ചു. അവസാനമായി മാഷിനെ കാണാന്‍ ഉള്ള ആഗ്രഹം എന്നതിലുപരി മാഷിന്റെ ചേട്ടന്റെ മകള്‍ സിതാര അവിടെ ഉണ്ടാകും എന്ന പ്രതീക്ഷ ആയിരുന്നു. മാഷിന്റെ പ്രണയം പോലെ തന്നെ ഒരു വേദന തന്നു കൊണ്ട് അകന്നു പോകുമോ എന്ന് ഞാന്‍ ഭയന്നിരുന്ന പ്രണയം... കാരണമില്ലാത്ത ഏതോ ഭീതി പിന്നില്‍ നിന്നും പിടിച്ചു വലിച്ചത് കാരണം എനിക്ക് ഇത് വരെ പറയാന്‍ കഴിയാതെ പോയ പ്രണയം... കുഞ്ഞിലെ തന്നെ സ്വന്തം അമ്മയെ നഷ്ടപെട്ടവള്‍ എന്ന സഹതാപം ആണെന്ന് തോന്നുന്നു പിന്നീടു ഒരു പ്രണയത്തിന്റെ വിത്ത് എന്റെ മനസ്സില്‍ പാകിയത്. അവളുടെ സാമിപ്യം കൊതിച്ചായിരുന്നു ഞാന്‍ അവരില്‍ ഒരാള്‍ ആയതു. ആശുപത്രിയില്‍ ചെന്നപ്പോള്‍ മാഷിന്റെ അവസ്ഥ അത്ര ഗുരുതരം അല്ല എന്ന് അറിഞ്ഞു പക്ഷെ മരണം തൊട്ടടുത്ത് എത്തിയത് പോലെ ആയിരുന്നു അദ്ധേഹത്തിന്റെ പെരുമാറ്റം. മരിക്കുന്നതിനു തൊട്ടു മുന്‍പ് എല്ലാവരോടുമായി ഒരു സത്യം പറയണം എന്ന് അദ്ദേഹം വെളിപ്പെടുത്തി. പക്ഷെ ഇടിത്തീ പോലെ പതിക്കുന്ന ആ സത്യം സിതാര തന്റെ സ്വന്തം മകള്‍ ആണ് എന്ന വെളിപ്പെടുത്തല്‍ ആകും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പിന്നില്‍ നിന്നു ഉയര്‍ന്ന അലമുറക്ക് ചെവി കൊടുക്കാതെ ഞാന്‍ പുറത്തേക്കു ഇറങ്ങി.
പിറ്റേന്ന് മുതല്‍ പാലിനോടൊപ്പം വെള്ളത്തിന് പകരം വാര്‍ത്തകള്‍ നിറച്ചു വില്കുന്ന ജോസിന്റെ പാല്‍ കച്ചവടം കുറച്ചു ദിവസത്തേക്ക് നന്നായി കൊഴുത്തു. രണ്ടു ആഴ്ച കഴിഞ്ഞു ആശുപത്രി വിട്ട മാഷ് പിന്നീട് ഒരിക്കലും തല ഉയര്‍ത്തി പിടിച്ചു നടന്നിരുന്നില്ല. കാപട്യം താന്‍ പഠിച്ചത് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനു ശേഷം അല്ല എന്ന് നാട്ടുകാര്‍ക് അദ്ദേഹം തെളിയിച്ചു കൊടുത്തു. വെള്ളമടി സദസ്സില്‍ അവര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു അവസരം... പക്ഷെ ആ പൊട്ടി ചിരികള്ക് ഇടയില്‍ അവളുടെ ജീവിതത്തില്‍ നിന്നും ഉയര്‍ന്നു കെട്ട തേങ്ങല്‍ ആരും കേട്ടില്ല..... അവളുടെ തേങ്ങല്‍ പോലെ തന്നെ എന്റെ പ്രണയവും ആരും കേള്കാതെയും അറിയാതെയും ഒടുങ്ങി....

ഒരു ഗ്രാജുവേറ്റ് വേശ്യ !!!!
Posted by: SHAMAN - Sunday, January 2, 2011
ബോംബെ നഗരം. ഏതൊരു സാധാരണ മലയാളിയെയും പോലെ അറബി നാട്ടില്‍ പോകുക എന്ന ലക്ഷ്യവുമായി ഞാനും അവിടെ ചെന്നടിഞ്ഞു . പ്രതീക്ഷകള്‍ മനസ്സില്‍ ഞാന്‍ പോലും അറിയാതെ നാമ്പ് എടുത്തു പടര്‍ന്നു പന്തലിച്ച കാലം . നാടിലെ സ്ഥലം വിറ്റു കിട്ടിയ വകയില്‍ കുറച്ചു കാശ് ബാങ്കില്‍ സൂക്ഷിചിടുണ്ട്. പിന്നെ അത് വരെ പിടിച്ചു നില്‍കാന്‍ തരക്കേടില്ലാത്ത ഒരു ജോലിയും. ഒറ്റയാന്‍ ആയ ജീവിതം ആയതിനാല്‍ വേറെ ചിലവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ട്രാവല്‍ ഏജന്‍സി കല്‍ തോറും കയറി ഇറങ്ങി നടന്നു എങ്കിലും വിശ്വാസയോഗ്യമായ ഒന്നും തന്നെ കണ്ടില്ല . ജോലിയും ശമ്പളവും കൃത്യമായി കിട്ടിയത് കൊണ്ട് ഗള്‍ഫിലേക്ക് പോകാന്‍ അത്ര അത്യാവശ്യം തോന്നിയതുമില്ല . ബോംബെ യിലേക്ക് കള്ളവണ്ടി കയറി വരാത്തത് കൊണ്ടാകും മലയാള സിനിമ നായകന്മാരെ പോലെ എനിക്ക് ഒരു അധോലോക നായകന്‍ ആകാന്‍ കഴിയാതെ പോയത്. അവിടത്തെ തെരുവുകളില്‍ കൂടെ ഉള്ള അലച്ചില്‍ എന്നെ ഒരു ബോംബെ വാല ആക്കി മാറ്റുക ആയിരുന്നു. ജൂഹു വിലെ സായാഹ്നത്തില്‍ ദുര്‍മേദസ്സ് കുറയ്ക്കാന്‍ നടക്കാന്‍ ഇറങ്ങുന്ന സമ്പന്ന വര്‍ഗ്ഗത്തിന്റെ പെടിഗ്രി ഉള്ള പട്ടികളെയും കുപ്പ കൂനയുടെ അരികില്‍ മിച്ചം വരുന്ന ഭക്ഷണത്തിന് മേല്‍ കടിപിടി കൂടുന്ന ചാവാലി പട്ടികളെയും ഞാന്‍ കണ്ടു. തിരക്ക് പിടിച്ച ബോംബെ. മെട്രോ ട്രെയിനുകളിലും തിങ്ങി നിറഞ്ഞ ചേരികളിലും ജീവിതം സ്വരുകൂട്ടാന്‍ പെടാപ്പാടു പെടുന്ന മനുഷ്യര്‍. ബോംബെ ജീവിതം മെല്ലെ മെല്ലെ എന്റെ ഗള്‍ഫ് പ്രതീക്ഷകള്‍ക് കടിഞ്ഞാന്‍ വീഴ്ത്താനും തുടങ്ങി .ഞാന്‍ താമസിക്കുന്ന ആ പഴയ കെട്ടിടത്തിന്റെ പുതിയതായി വന്ന കാവല്‍കാരന്‍ ആയിട്ടാണ് ഞാന്‍ അവനെ പരിചയപ്പെടുന്നത്. സലിം എന്ന ഒരു ചെറുപ്പക്കാരന്‍ ആയ മലയാളി . "മദ്രാസി" യും കൂടാതെ സമപ്രായക്കാരും ആയതു കൊണ്ട് നമ്മള്‍ പെട്ടെന്ന് അടുക്കുകയും ചെയ്തു. പിന്നീട് വൈകുന്നേരങ്ങളില്‍ മദ്യത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. credit facility അവനു ഉണ്ടായിരുന്നത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും "സാധനം" കിട്ടുമായിരുന്നു. വിഷമങ്ങള്‍ മറക്കാന്‍ എന്ന വ്യാജേന മദ്യപിക്കുമ്പോഴും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്കുന്ന ഗതികെട്ട പെണ്‍കുട്ടികളും കാമ വെറിയുടെ ദൃശ്യങ്ങള്‍ അഭിമാനപൂര്‍വം youtube ഇല്‍ അപ്‌ലോഡ് ചെയ്യുന്ന upper class ലെ കൊഴുത്ത ശരീരങ്ങളും നമ്മുടെ വര്‍ത്തമാനത്തില്‍ വന്നിരുന്നു. അതിനിടയില്‍ എപ്പോഴോ ആണ് അവന്‍ പ്രിയയുടെ കാര്യം എന്നോട് പറഞ്ഞത്. പ്രിയ... ആര്‍കും പ്രിയപെട്ടവള്‍... പക്ഷെ കാശ് നു വേണ്ടി അവളെ കബളിപ്പിച്ചു ബോംബെയില്‍ കൊണ്ട് വന്നു മാര്‍വാഡിക്ക് വിറ്റ അമ്മാവന് അവള്‍ പ്രിയപെട്ടവള്‍ ആയിരുന്നില്ല. എങ്കിലും BCom പാസ്സായി ഒരു supermarket ഇല്‍ ജോലി സ്വപ്നം കണ്ടു അമ്മാവനോടൊപ്പം ബോംബെ യിലേക്ക് വണ്ടി കയറിയ ചെറിയ ചുണ്ടും വിടര്‍ന്ന കണ്ണുകളും ഉള്ള പ്രിയ എന്ന കൊച്ചു സുന്ദരി മാര്‍വാടിയുടെ customers നു പ്രിയപെട്ടവള്‍ ആയ കഥ. അത് പറയുമ്പോള്‍ അവനില്‍ ഉണ്ടായ ഭാവ വ്യത്യാസങ്ങള്‍ ആണോ അതോ അവളുടെ സൗന്ദര്യത്തെ കുറിച്ചുള്ള അവന്റെ വര്‍ണന ആണോ.... അവളെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചതോടെ ആ തീരുമാനം അപ്പോള്‍ തന്നെ പ്രാബല്യത്തില്‍ വരുത്തണം എന്നുറച്ചു.
ഇത് പോലെ ഉള്ള സ്ഥലങ്ങളില്‍ പോയി മുന്‍ പരിചയം ഇല്ലാത്ത ഒരുവന്‍ ആയതു കൊണ്ട് എന്റെ ആഗ്രഹം അതിന്റേതായ ഗൌരവത്തിലും തികഞ്ഞ ഉത്തരവധിത്വതോടും സലിം ഏറ്റെടുത്തു. പിച്ച വച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ അച്ഛന്‍ കൈ പിടിച്ച നടത്തിയിരുന്നു. അതിനു ശേഷം ഇത്ര സന്തോഷത്തോടെ എന്നെ വേറെ ആരും കൈ പിടിച്ചു നടത്തിയിട്ടുണ്ടാവില്ല. വഴിയരികില്‍ നമ്മളെ മാടി വിളിച്ച കുപ്പി വളകള്‍ നിറഞ്ഞ കൈകള്‍ തട്ടി മാറ്റി നമ്മുടെ യാത്ര തുടര്‍ന്നു. വാ തോരാതെ അവന്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അതെല്ലാം അവിടെ കച്ചവടം ചെയുന്ന സാധന സമഗ്രികളെ കുറിച്ചും പിന്നെ അതിനെക്കാള്‍ വില കുറഞ്ഞ മാംസത്തെ കുറിച്ചും ആയിരുന്നു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നതിനു ശേഷം ജീവിതം എന്ന സത്യത്തെ കുറിച്ച് ഞാന്‍ പിന്നീട് ചിന്തിച്ചത് ആ തെരുവില്‍ കൂടി നടക്കുമ്പോള്‍ ആയിരുന്നു. പക്ഷെ യാധാര്ത്യത്തെ കുറിച്ച് ചിന്തിക്കാനും പരിതപിക്കാനും പ്രിയ യെ കുറിച്ചുള്ള അവന്റെ വര്‍ണന എന്നെ അനുവദിച്ചില്ല. ആ സ്വര്‍ഗത്തിലേക്ക് വീണ്ടും വലിഞ്ഞു കയറാന്‍ ആവശ്യമുള്ള മദ്യം അവന്‍ തന്റെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നത് ഉപകാരമായി. അത് വഴിയരികിലെ പൈപ്പില്‍ നിന്നും വെള്ളം നിറച്ചു കുടിച്ചു തീര്‍ത്തു. അപ്പോഴേക്കും നമ്മള്‍ മാര്‍വാടിയുടെ കെട്ടിടത്തില്‍ എത്തി കഴിഞ്ഞിരുന്നു. അതൊരു സ്വര്‍ഗം തന്നെ ആയി എനിക്ക് തോന്നി. നിറയെ അപ്സരസ്സുകള്‍.... സോമരസം.... അവിടെ വച്ചിരുന്ന വലിയ കണ്ണാടിയില്‍ ഞാന്‍ കിരീട ധാരിയായ ഏതോ ദേവനെ പോലെ തോന്നിച്ചു. അധികം കാത്തു ഇരിക്കേണ്ടി വന്നില്ല. പ്രിയയുടെ മുറിയിലേക്കുള്ള വാതില്‍ എനിക്ക് മുന്നില്‍ തുറക്കപ്പെട്ടു.
മനുസ്മ്രിതി വായിച്ചു പരിചയം ഒന്നും ഉണ്ടായിരുന്നില്ല .പക്ഷെ പണ്ട് ആരോ അതില്‍ ഉള്ളതായി പറഞ്ഞു കേട്ടിടുണ്ട് ശാലീന സൌന്ദര്യം എന്താണ് എന്ന്. ഞാന്‍ അത് നേരിട്ട് കാണുക ആയിരുന്നു. അവളുടെ വിടര്‍ന്ന കണ്ണുകളില്‍ അഗാധമായി കിടന്ന വിഷാദം ഞാന്‍ തിരിച്ചറിഞ്ഞു. അവളുമായി കേളികളില്‍ ഏര്‍പ്പുടന്നതിനെക്കാള്‍ ആ രാത്രി വെളുക്കുന്നത് വരെ അവളുമായി സംസാരിക്കാനും... അവളുടെ മടിയില്‍ കിടക്കാനും... കവിളില്‍ തലോടാനും...പ്രണയ വിവശന്‍ ആകാനും ഉള്ളില്‍ നിറഞ്ഞു കിടന്നിരുന്ന മദ്യം ആവണം എന്റെ മനസ്സിനെ കച്ച കെട്ടിയത്. അവളുടെ മടിയില്‍ കിടന്നു ഞാന്‍ ആ കഥ കേട്ടു... ക്രൂരനായ ആ അമ്മാവനെ കണ്ടം തുണ്ടമായി വെട്ടി നുരുക്കാന്‍ ഉള്ള പക തോന്നി എനിക്ക്. BCom കാറി ആയ അവളെ എങ്ങനെ എങ്കിലും അവിടുന്ന് രക്ഷപെടുത്താന്‍ ആയെങ്കില്‍.... എനിക്ക് വല്ലാതെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.
"എവിടെയാ ഡിഗ്രിക്ക് പഠിച്ചത് ??"
"നാട്ടില്‍"...
അവളുടെ കണ്ണ് നിറഞ്ഞു ഇരുന്നു...
"ഏതായിരുന്നു university ???" അത് വഴി അവളുടെ നാട് എവിടെ എന്ന് ഊഹിക്കാന്‍ കഴിഞ്ഞാലോ എന്ന് ഓര്‍ത്തു ഞാന്‍ ചോദിച്ചു.
"അത്... അത്... ഞാന്‍ ഒരു parellel കോളേജില്‍ ആയിരുന്നു... "
"അതിനെന്താ university ഇല്ലാതിരിക്കില്ലല്ലോ..?? അത് പോട്ടെ optional ഏതായിരുന്നു " എനിക്ക് സംശയത്തിനു ആക്കം കൂടി.....
എന്റെ മുഖത്ത് നോക്കി ജാല്യത നിറഞ്ഞ ഒരു ചിരി ആയിരുന്നു അവളുടെ മറുപടി. ജീവിതത്തിലെ സത്യത്തിന്റെ മറ്റൊരു മുഖം കൂടി ഞാന്‍ അവിടെ കണ്ടു. പിന്നെ ഒന്നും ഓര്‍ത്തില്ല.. അവളുടെ ചെറിയ ചുണ്ടില്‍ ചുംബിച്ചു കൊണ്ട് ഞാന്‍ അവളെ കട്ടിലിലേക്ക് കിടത്തി ആ മാറിലേക്ക് വീണു. കണ്ണില്‍ നിറഞ്ഞ കള്ളത്തരം എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ ആയിരുന്നോ അവള്‍ രണ്ടു കണ്ണുകളും ഇറുകെ അടച്ചു കളഞ്ഞത്... അതോ...??????

Subscribe to:
Comments (Atom)