വിപ്ലവം
Posted by: SHAMAN - Monday, March 28, 2011
ജനിച്ചപ്പോള്‍ മുതല്‍കേ കണ്ടു വളര്‍ന്നത് മാര്‍ക്സ് , ലെനിന്‍ , സ്റാലിന്‍ എന്നിവരുടെ ചിത്രങ്ങള്‍ ആണ്. ത്രിമൂര്‍ത്തികളെ കുറിച്ച് അമ്മൂമ്മ കഥകള്‍ പറഞ്ഞു തരുമ്പോള്‍ ഇവരുടെ മുഖം ആയിരുന്നു ഓര്‍മ വരുന്നത്. അമ്മാവന്മാര്‍ എന്നെ ചെന്കൊടിയില്‍ പൊതിഞ്ഞു വിപ്ലവത്തിന്റെ തീച്ചൂളയില്‍ ഉരുക്കി എടുത്തു വളര്‍ത്തി. മുദ്രാ വാക്യങ്ങളിലും മനുഷ്യ ചങ്ങലകളിലും ഇടചേര്‍ന് കടന്നു പോയി എന്റെ ബാല്യം. കോളേജ് ഇല്‍ ചേര്‍ന്ന് പടിപ്പു തുടര്‍ന്നപ്പോള്‍ വിപ്ലവ വീര്യം എന്നില്‍ കത്തി പടരുക ആയിരുന്നു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനം എന്ന വിഡ്ഢി സ്വര്‍ഗത്തില്‍ എന്റെ മുദ്രാവാക്യങ്ങള്‍ നിറയുന്നതിനിടയില്‍ തറവാട്ടില്‍ ത്രിമൂര്തികല്ക് സ്ഥാനഭ്രംശം നടന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. കുടുംബ ജീവിതം മനുഷ്യരില്‍ ( പ്രത്യേകിച്ച് അമ്മാവന്മാരായ വിപ്ലവകാരികളില്‍ ) മൃദുല വികാരം കുത്തി നിറക്കുന്നത് എങ്ങനെ എന്നും ആ സ്ഥാനഭ്രംശം എന്നെ പഠിപ്പിച്ചു. മരുമക്കത്തായം അവസാനിച്ചിരുന്നു എങ്കില്‍ കൂടിയും ത്രിമൂര്‍ത്തികളെ അവകാശമായി തന്നെ ഞാന്‍ എന്റെ മുറിയില്‍ പ്രതിഷ്ടിച്ചു ആരാധന തുടര്‍ന്നു. ത്രിമൂര്‍ത്തികളെ അവഗണിച്ചത് കൊണ്ടാണോ ആവോ അതിനു ശേഷം തറവാട്ടില്‍ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു.... കൂടെ പരിഹാരികളുടെയും പരികര്‍മികളുടെയും. ഒരു വര്‍ഷത്തിനുള്ളില്‍ തുടരെ നാലു മരണങ്ങള്‍ തറവാടിന്റെ നടുവ് ഒടിക്കാന്‍ മതിയായ കാരണങ്ങള്‍ ആയി മാറുകയായിരുന്നു. മൂത്ത അമ്മാവനും ഇളയ അമ്മായിയും പുതിയതായി തറവാട്ടില്‍ ജനിച്ച കുട്ടിയും അമ്മയുടെ സഹോദരി ഭര്‍ത്താവും അതില്‍ ഉള്പെട്ടിരുന്നു. പരികര്‍മികളും ജ്യോതിഷികളും വിധിക്ക് മേലെ നക്ഷത്രങ്ങള്‍ എന്ന് എണ്ണം പറഞ്ഞു കളം വരച്ചു കാരണങ്ങള്‍ നിരത്തി. ആശയപരമായി ഒരിക്കലും ഒത്തു ചേരുന്നില്ല എങ്കില്‍ കൂടിയും നക്ഷത്രങ്ങള്‍ക് ജീവിതത്തിനു മേല്‍ ഇത്ര മാത്രം സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്നെങ്കില്‍ വിധിയില്‍ എന്ത് വിശ്വാസ്യത എന്ന എന്റെ സംശയം പരികര്മിയുടെ നെറ്റിയില്‍ ചുളിവുകള്‍ ഉണ്ടാക്കി എന്നതില്‍ കവിഞ്ഞു മറ്റൊന്നിനും ഹേതു ആയില്ല. വിപ്ലവ വീര്യം ചരടില്‍ കൊരുത്തു അരയില്‍ ബന്ധിപ്പിക്കുന്നതിനു ഇടയില്‍ " ബോധം " ഇല്ലാത്ത നിനക്കെന്തു കാര്യം എന്ന മട്ടില്‍ ഒരു ചോദ്യം കുഞ്ഞമ്മാവന്റെ കണ്ണുകളില്‍ ഞാന്‍ വായിച്ചു . കളം വരച്ചുള്ള കളിയുടെയും വഴിയരികില്‍ കാശു വച്ചു കവടി എറിഞ്ഞു കളിക്കുന്നതിനെ ഓര്‍മിപ്പിക്കുന്ന ചില ജാല വിദ്യകളുടെയും പരിസമാപ്തി ഏതെങ്കിലും കോഴിയുടെ കഴുത്തു അറുക്കുന്ന കത്തിയില്‍ എത്തി നില്‍ക്കുമോ എന്ന് അറിയാന്‍ ഉള്ള കൌതുകം അവിടെ നിന്നു ഇറങ്ങി ഓടുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു . പൂജയുടെയും മണിയടി ശബ്ദത്തിന്റെയും ഒടുവില്‍ പരികര്‍മികളും വാസ്തു വിദ്വാന്മാരും ചേര്‍ന്ന് കണ്ടു പിടിച്ച കാരണം പിന്നില്‍ ഉള്ള സ്ഥലം കുറച്ചു വിറ്റപ്പോള്‍ തറവാടിനു ഉണ്ടായ സ്ഥാന മാറ്റവും ഇടയ്ക്ക് കന്നിമൂല യില്‍ കുത്തിയ കുഴിയും കിഴക്കോട്ടു മുഖം തിരിഞ്ഞ പുതിയ toilet മൊക്കെ ആയിരുന്നു. പരിഹാര ക്രിയയുടെ നീണ്ട ലിസ്റ്റ് രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന വിപ്ലവത്തിന്റെ മറ്റൊരു മുഖത്തെയും, ഭക്തിയോടു കൂടി തൊഴുതു നില്‍കുന്ന മറ്റു കുടുംബ അംഗങ്ങളെയും നോക്കി കണ്ണു മിഴിച്ചു നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. നക്ഷത്രങ്ങള്‍കും വിധിക്കും മേലെ കിഴക്കോട്ടു മുഖം തിരിഞ്ഞ toilet നു നാല് മനുഷ്യ ജീവനുകളെ നശിപ്പിക്കാന്‍ കഴിയും എന്നും മറ്റു മനുഷ്യരുടെ ജീവിതത്തെ സ്വാധിനിക്കാന്‍ കഴിയും എന്ന മഹത്തായ പാഠം പഠിച്ചു കൊണ്ട് ഞാന്‍ മുറിയില്‍ കയറി കതകു അടച്ചു. മുറിയില്‍ ഞാന്‍ ആദരവോടു കൂടി സൂക്ഷിച്ചിരുന്ന ത്രിമൂര്‍ത്തികള്‍ എന്നെ നോക്കി പുച്ച്ചഭാവത്തില്‍ മുഖം കൊട്ടുന്നതായി എനിക്ക് തോന്നി.... സ്വന്തം തറവാട്ടില്‍ പോലും വിപ്ലവം നടത്താന്‍ കഴിയാത്ത എന്നോടല്ല പകരം നരകള്‍ ബാധിച്ചു തുടങ്ങിയ മറ്റു ചിലരുടെ ചോര്‍ന്നു പോയ വിപ്ലവത്തോട് ആയിരുന്നു എന്ന് സ്വയം കള്ളം പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ ത്രിമൂര്‍ത്തികളെ എന്റെ പഴയ പെട്ടിയില്‍ വച്ചു പൂട്ടി. പിന്നീട് ഒരിക്കലും ആ പെട്ടി ഞാന്‍ തറവാട്ടില്‍ കണ്ടിട്ടില്ല......
കാലം
Posted by: SHAMAN -
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. ആദ്യമായി മക്കളോട് മാതാ പിതാക്കളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സീരിയസായി പറഞ്ഞത് മകന് 16 വയസ്സ് പ്രായം ഉള്ളപ്പോള്‍ ആയിരുന്നു, മകള്‍ക്ക് 13 ഉം. " നിങ്ങളെ നോക്കുക എന്നത് നമ്മുടെ responsiblity ആണ്, not a burden " . എന്നൊരു മറുപടി ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ എല്ലായ്പോഴും പോലെ അവര്‍ അപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക് അപ്പുറം ആയി ചിന്തിച്ചു. " നോക്കു പപ്പാ.... നമ്മള്‍ ഇനി എവിടെ settle ചെയതാലും തീര്‍ച്ചയായും yearly നിങ്ങളെ visit ചെയ്യാന്‍ ശ്രമിക്കും " അവരുടെ position വളരെ വ്യക്തമാക്കി തരുന്ന statement ആയിരുന്നു അത്. കുറ്റം പറയാന്‍ യാതൊരു നിര്‍വാഹവും ഇല്ല. മാറുന്ന കാലം..... തലയില്‍ കുത്തി തിരുകുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസം... അതിന്റെ അനന്തമായ സാധ്യതകള്‍ മാത്രം ആയിരുന്നു അവരുടെ മനസ്സ് നിറയെ. അതില്‍ അവര്‍ രണ്ടു പേരും വിജയിച്ചു എന്നത് കൊണ്ടാണല്ലോ ഇപ്പോള്‍ "family " ആയിട്ട് അമേരിക്ക യില്‍ settled ആയതു. ആ ഫാമിലിയില്‍ നമ്മള്‍ ഉള്‍പ്പെടില്ല എന്ന സത്യത്തെ നമ്മുടെ ഓര്‍ത്തഡോക്‍സ് ചിന്ത എന്ന മനോഹരമായ മുഖം മൂടി കൊണ്ട് മറച്ചു. retirement നു ശേഷം ഉള്ള ജീവിതത്തെ കുറിച്ച് വ്യക്തമായ പ്ലാനുകള്‍ തന്നെ ഉണ്ടായിരുന്നു. കുട്ടികളുടെ ജീവിതം സുരക്ഷിതമായി എന്ന് തോന്നിയപ്പോഴേക്കും ചിലവുകള്‍ വളരെ സൂക്ഷിച്ചു വേണം എന്ന ഒരു അവസ്ഥയിലേക്ക് എത്തി കഴിഞ്ഞിരുന്നു. വാര്‍ധക്യ സഹജം എന്ന് വിശേഷിപ്പിക്കാവുന്ന അസുഖങ്ങള്‍ക് നേരെ മുഖം തിരിക്കാന്‍ ആവുന്നതും ശ്രമിച്ചു. പക്ഷെ കാന്‍സര്‍ എന്ന ഓമന പേരില്‍ ഉള്ള രോഗം അവളുടെ ശരീരത്തെ കാര്‍ന്നു തിന്നു തുടങ്ങിയപ്പോള്‍ അതിനു നേര്‍ക് മുഖം തിരിക്കാന്‍ എനിക്ക് ആയില്ല. അസുഖത്തിന്റെ ഭീകരതയെ കാളും എന്നെ മനസ്സിനെ അലട്ടിയത് വേദന കടിച്ചമാര്ത്താനുള്ള അവളുടെ ശ്രമങ്ങള്‍ ഒരു ഞരക്കത്തില്‍ അവസാനിക്കുമ്പോള്‍ ആയിരുന്നു. genetical എഞ്ചിനീയറിംഗ് ഇല്‍ doctorate എടുത്തതിനു ശേഷം എന്റെ മകള്‍ക് മാതൃത്വം എന്ന് പറയുന്നത് ജീനുകളില്‍ ചെയുന്ന തെറാപ്പിയും ഇഷ്ട പ്രകാരം നിര്‍മിക്കാന്‍ കഴിയുന്ന നവ ജീവനുകളും ആയി മാറി. അത് കൊണ്ടാവണം അമ്മ എന്ന് കേട്ടപ്പോള്‍ അവള്‍ക് ചിരി വന്നതും... " yeah i know it is painful " എന്ന് ലാഘവത്തോടെ പറയാന്‍ കഴിഞ്ഞതും. ഒരുപക്ഷെ genetical engg ഇല്‍ അവള്‍ കണ്ടു മടുത്ത കൊണികളില്‍ കൂടി അമ്മ നടന്നു കയറുന്നത് ആവും അവള്‍ക് ഓര്‍മ വന്നത്. ഭാര്യയുടെ ഗ്രീന്‍ കാര്‍ഡ് ന്റെ പ്രശ്നങ്ങള്‍ ശ്വാസം മുട്ടിക്കുന്നത് കാരണം മകനും നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടായി മാറി. എങ്കിലും കാന്‍സര്‍ awareness നെ കുറിച്ച് അവന്‍ നല്ല ഒരു ക്ലാസ്സ് എടുത്തു തരാന്‍ മറന്നില്ല. വിളി ഇന്റര്‍നെറ്റ് വഴി ആയതിനാല്‍ അവനു dollars ചിലവാക്കേണ്ടി വന്നില്ല എന്നത് തന്നെ വല്യ കാര്യം. ഒടുവില്‍ വേദനയുടെ ലോകത്ത് നിന്നും എന്നെന്നേക്കുമായി അവള്‍ പോകുമ്പോഴും കുട്ടികള്‍ അടുത്തില്ല എന്നതിനെക്കാളും ഞാന്‍ ഒറ്റക്കാകുന്നു എന്ന സത്യം ആയിരുന്നിരിക്കണം അവളുടെ നിറഞ്ഞ കണ്ണുകള്‍ എന്നോട് പറഞ്ഞിരുന്നത്.... അത് കൊണ്ടായിരിക്കണം കൂട്ടിനെന്നത് പോലെ അവള്‍ എന്റെ കൈകള്ളില്‍ അമര്‍ത്തി പിടിച്ചതും.... പക്ഷെ അതിനു ശേഷം മക്കളുടെ ഓഫര്‍ ആയ ഹോളിഡെ ഹോം എന്ന പേരില്‍ ഉള്ള old age home നോ ഹോം നേഴ്സ് നോ പിടി കൊടുക്കാതെ അച്ഛന്‍ ഉപയോഗിച്ചിരുന്ന, വീടിനു ഉമ്മറത്തായുള്ള ചാര് കസേര യില്‍ നീണ്ടു നിവര്‍ന് കാത്തു കിടന്നു... മുന്‍പ് ഞാന്‍ മുഖം തിരിച്ചിരുന്ന വാര്‍ധക്യ സഹജം എന്ന് പറയപ്പെടുന്ന ഏതെങ്കിലും ഒരു രോഗത്തിന്റെ രൂപമുള്ള മരണത്തിനു വേണ്ടി.... കൂട്ടിനു എന്റെ കൈകളില്‍ പതിഞ്ഞ അവളുടെ വിരല്‍ പാടുകളും ......
Subscribe to:
Comments (Atom)
