" ബാലന് മാഷ് മരിച്ചു "
ആദ്യം കേട്ടപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍ തോന്നിയത് ?? മരണം എന്ന സത്യത്തോട് അന്ന് ഒരു തരാം നിസ്സംഗത ആയിരുന്നു. അല്ലെങ്കില്‍ ഒരിക്കലും ഓര്‍ത്തിട്ടില്ലാത്ത ചിന്തിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ഒരു കാര്യം എന്ന് പറയാം. പക്ഷെ ആ ചെറു പ്രായത്തിനുള്ളില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു മൃതദേഹം കണ്ടിരുന്നില്ല. എനിക്ക് പ്രിയപ്പെട്ടവര്‍ ആരും മരിച്ചിട്ടില്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഞാന്‍ ആദ്യമായി കേള്കുന്ന ഒരു പക്ഷെ ശ്രദ്ധിക്കുന്ന ഒരു മരണ വാര്‍ത്ത ആയിരുന്നു ബാലന് മാഷിന്റേത്. വീടിനു മുന്നില്‍ കൂടി പോകുന്ന റയില്‍ പാതയോ തീവണ്ടിയുടെ മുഴക്കാമോ എന്റെ മനസ്സില്‍ ഭീതി വിതച്ചിട്ടില്ല. പക്ഷെ പിന്നീടു കുറെ ദിവസങ്ങള്‍ ആ ശബ്ദം എന്നെ വല്ലാതെ അലട്ടി. ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ബാലന് മാഷ്.... സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്തും ബാലന് മാഷ് സഹപാഠികള്‍ക്ക് വേണ്ടി പഠിപ്പിക്കുമായിരുന്നു. കുട്ടികളും അധ്യാപകരും അന്ന് മുതല്ക് തന്നെ ബാലന് മാഷ് എന്ന് തന്നെ മാഷിനെ വിളിച്ചിരുന്നു. ഞാന്‍ വീടിനു പുറത്തേക്കു ഇറങ്ങി . എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ആളുകള്‍ കൂട്ടമായി പോകുന്നുണ്ടായിരുന്നു.. അകലെ ആ ആള്‍ക്കൂട്ടം ലക്ഷ്യമാക്കി.. അവരുടെ കണ്ണുകളില്‍ ബാലന് മാഷ് എന്തിനു ഇത് ചെയ്തു എന്ന ഒരു ചോദ്യം ഉണ്ടായിരുന്നോ?? അതോ ഒരു ശരീരം ചതഞ്ഞു അരഞ്ഞു കിടക്കുന്നത് കാണാന്‍ ഉള്ള ഹരം മാത്രം ആയിരുന്നോ?? ഞാന്‍ മെല്ലെ ആ ആള്‍കൂട്ടം ലക്ഷ്യമാക്കി നടന്നു. എന്റെ കണ്ണില്‍ അപ്പോള്‍ ബാലന് മാഷിന്റെ മുഖം തെളിഞ്ഞു നിന്നു . ആള്‍ക്കൂട്ടത്തിനു ഇടയില്‍ കൂടി ഞാന്‍ ആ മുഖം കാണാന്‍ ശ്രമിച്ചുവോ?? അറിയില്ലാ... ആരോ എന്നെ പിടിച്ചു മാറ്റി.. " ആ കുട്ടിയെ ഇങ്ങോട്ട് കടത്തണ്ട " ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട് ആ ശബ്ദം. എന്തിനു വേണ്ടിയോ ഞാന്‍ അവിടെ തന്നെ ചുറ്റി പറ്റി നിന്നു. അത് കൊണ്ടായിരുന്നോ മാഷിന്റെ മുഖത്തെ ആ വലിയ കറുത്ത ഫ്രെയിം ഉള്ള കണ്ണട എനിക്ക് കിട്ടിയത്?? അതിനു മാഷിന്റെ മുഖം ആയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ എല്ലാവരുടെയും മാഷ് വിളി കേട്ട് ഒരു മധ്യവയസ്കനെ പോലെ തോന്നിക്കാന്‍ മാഷ് തന്നെ വച്ചിരുന്ന ആ വലിയ കണ്ണട മാഷിന്റെ മുഖത്തിന് ഒരിക്കലും ചേര്നിരുന്നില്ല. ഒളിപിച്ചു പിടിച്ച ആ കണ്ണടയുമായി വീട്ടിലേക്കു നടകുമ്പോള്‍ എന്റെ ചെവിയില്‍ അപോഴും മാഷിന്റെ വാക്കുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു " മനുഷ്യന്റെ ഏറ്റവും വലിയ കണ്ടു പിടിത്തം ചക്രങ്ങള്‍ ആണ്"
Subscribe to:
Post Comments (Atom)

1 comment:
ബാലന് മാഷിന്റെ ഓര്‍മ്മകള്‍ നന്നായിടുണ്ട് ശാമന് നല്ല ശുദ്ദമായ ഭാഷ ...എല്ല ബാവഗലും നേരുന്നു
Post a Comment