സന്യാസി, മഹര്‍ഷി, മുനി .... അനവധി പര്യായങ്ങള്‍ പണ്ട് പഠിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ജീവനുള്ള ഒരു സ്വാമിയെ നേരിട്ട് കാണാന്‍ പോകുന്നത് ഇത് ആദ്യമായി ആണ്. ഒരു നീണ്ട ക്യൂവിന്റെ ഇങ്ങേ തലക്കല്‍ ഭക്തി പുരസ്സരം തൊഴുതു നില്കൂന്ന ഒരു ഒരു ഭക്ത ശിരോമണിയുടെ രൂപം നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാന്‍ പാടില്ല. കാരണം ഇദ്ദേഹം അത്തരം ഒരു കപട സ്വാമി അല്ല. വന്നു കയറുന്നവന്‍ പണ്ഡിതന്‍ ആയാലും പാമരന്‍ ആയാലും അവന്റെ ഭൂതം ഭാവി വര്‍ത്തമാനം തുടങ്ങി സര്‍വ വിക്രിയകളടെയും ഭാണ്ഡം അഴിച്ചു അവന്റെ മുന്നില്‍ തന്നെ തുറന്നു വച്ചു കൊടുക്കുന്ന ഭീകരന്‍ . അവിടെ ചെല്ലുന്ന ആരും അദ്ധേഹത്തിന്റെ വായില്‍ നിന്നും "എന്താ കാര്യം ? " എന്നൊരു ചോദ്യം കേട്ടിട്ടില്ല. നമ്മുടെ മുഖത്ത് നിന്നും ജീവിതം മുഴുവന്‍ വായിച്ചെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയുമത്രേ. സത്യത്തില്‍ ഈ സന്യാസിമാരുടെ കഥകളൊക്കെ ശരി ആണോ എന്ന് പലപ്പോഴും ഞാന്‍ ചിന്ധിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ്‌കള്‍ക് വേണ്ടി ഞാന്‍ ലക്‌ഷ്യം വച്ചപ്പോള്‍ തന്നെ "മാ നിഷാദ" എന്ന് പറയാന്‍ ആരും വന്നിരുന്നില്ല. ചിരിച്ചു കൊണ്ട് കഴുത്തറുക്കാന്‍ ലോണിന്റെയും കാര്‍ഡിന്റെയും പിന്നാലെ അവര്‍ വരും എന്നറിഞ്ഞു "നിന്റെ പാപത്തിന്റെ ഫലം കൂടെ ആരെങ്കിലും അനുഭവിക്കുമോ" എന്ന് ചോദിച്ചും ആരും വന്നില്ല. അത് കൊണ്ടാകും എനിക്ക് ഒരു സന്യാസി ആവാന്‍ കഴിയാതിരുന്നത്. കൊന്ന പാപം ആയിരുന്നു എങ്കില്‍ തിന്നെങ്കിലും തീര്‍ക്കാം ആയിരുന്നു. പക്ഷെ ഇതിപ്പോള്‍ തീരെ interest ഇല്ലെങ്കിലും interest അടച്ചു തന്നെ മുടിയണം .
സത്യത്തില്‍ ഇത്തവണ ലീവിന് വന്നത് മകള്‍ടെ എഞ്ചിനീയറിംഗ് അഡ്മിഷന്‍ ശരി ആക്കുവാന്‍ വേണ്ടി ആണ്. പഠിത്തത്തില്‍ അത്ര നല്ല മിടുക്കി ആയതു കൊണ്ട് സ്വശ്രയമോ അതോ സര്‍കാരോ എന്ന് തിട്ടം അല്ല. ഒരു തരം കയ്യാലയെയും തേങ്ങയും ഓര്‍മിപ്പിക്കുന്ന അവസ്ഥ. ഭാര്യ ആണെങ്കില്‍ എപ്പോഴത്തെയും പോലെ നേര്ച്ചകളുടെയും വഴിപടുകളുടെയും നീണ്ട നിര തന്നെ സമര്‍പ്പിച്ചു. കൂട്ടത്തില്‍ അവള്‍ ആണ് എന്നോട് പറഞ്ഞത് "നിങ്ങള്‍ടെ പഴയ സുഹൃത്ത് ശ്രീകണ്ടന്‍ സര്‍ ഇപ്പോള്‍ ശ്രീകണ്ടന്‍ സ്വാമി ആണല്ലോ... ഒന്ന് പോയി കണ്ടിട്ട് വാന്നു കൂടെ ??? " എന്ന്. ശ്രീകണ്ടാനുമായി ഉണ്ടായിരുന്ന സുഹൃത്ത് ബന്ധത്തിന്റെ ആഴം അവള്‍ക് അറിയാതിരുന്നത് കൊണ്ട് കൂടുതലായി ഒന്നും കേള്‍കേണ്ടി വന്നില്ല. പക്ഷെ 6 വര്‍ഷത്തിനു ശേഷം ആണ് ഞാന്‍ അവനെ കാണാന്‍ പോകുന്നത്. മുന്‍പ് കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ ബോധോതയതിലൂടെ അവന്‍ മറന്നു കാണുമോ എന്ന സംശയത്തോടെ ആണ് ആയിരങ്ങളുടെ ആരാധ്യനായ ശ്രീകണ്ടന്‍ സ്വാമി യുടെ ആശ്രമത്തിലേക്കു കാലെടുത്തു കുത്തിയത്. കൂടെ എന്റെ പുതിയ കള്ളത്തരങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ സ്വാമിക്ക് കഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന പരിഭ്രാന്തിയും. എന്തായാലും ആശ്രമത്തില്‍ കൂടി നിന്നവരുടെ സംഭാഷണ ശകലങ്ങളില്‍ നിന്നും ഒരു കാര്യം എനിക്ക് ഉറപ്പായി. എന്റെ കള്ളത്തരങ്ങള്‍ പൊളിയാന്‍ സമയം ആയി. കൂട്ടത്തില്‍ മോള്‍ടെ അഡ്മിഷന്‍ടെ കാര്യവും അറിയാന്‍ കഴിയും.
ടോകെന്‍ എടുത്തു സ്വാമി യെ ദര്‍ശിക്കാന്‍ കൂട്ടത്തില്‍ ഒരു ഭക്തനായി ഞാനും ഇരുന്നു. അപ്പോഴാണ് സ്വാമിയുടെ വരവ്. 6 വര്‍ഷങ്ങള്‍ക് സുഹൃത്തിനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷം ആയിരുന്നില്ല എന്റെ മനസ്സില്‍ അപ്പോള്‍ തോന്നിയത്. ഒരു ഉള്‍ക്കിടിലം. താടിയും ജടയും ചുവന്ന കണ്ണുകളും... പണ്ടെങ്ങോ പഠിച്ച ക്രോധ ഹരിപഞ്ചാനന്‍ എന്റെ മുന്നില്‍ അവതരിച്ചത് പോലെ. അറിയാതെ ഞാന്‍ എണീറ്റ് തൊഴുതു പോയി. എല്ലാവരെയും തന്റെ ചുവന്ന കണ്ണുകളാല്‍ തുറിച്ചു നോക്കി കൊണ്ട് അദ്ദേഹം എന്നെയും കടന്നു പോയി. പൊടുന്നനെ രണ്ടു ചുവടു പിന്നെലേക്ക് വച്ചു എന്നെ അടിമുടി ഒന്ന് നോക്കി.
"മണികണ്ടന്‍ !!!! അല്ലേ ??????? " ഏതോ ഗുഹയില്‍ നിന്നു വരുന്ന പോലുള്ള ശബ്ദം."അതേ" ഞാന്‍ അറിയാതെ പറഞ്ഞു പോയി."മകളുടെ അഡ്മിഷന്‍ നെ കുറിച്ച് അറിയണം ????????? " മുഖത്ത് നോക്കി വല്ലാത്ത ഒരു മൂളല്‍. എന്നിട്ട് അദ്ദേഹം ഉള്ളിലേക്ക് പോയി. തളര്‍ന്ന ശരീരത്തോടെ ഞാന്‍ ആ കസേരയിലേക്ക് ഇരുന്നു പോയി. "സ്വാമി പറഞ്ഞത് ശരിയാണോ ?? " അടുത്ത ഇരുന്ന ഒന്ന് രണ്ടു പേര്‍ ചോദിച്ചു. എന്ത് പറയണം എന്നറിയാതെ അന്ധാളിച്ചു ഇരിക്കുക ആയിരുന്നു ഞാന്‍ . മറ്റുള്ളവര്‍ക് അതൊരു പുതുമ ആയിട്ട് തോന്നുന്നില്ല എന്ന് അവരുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയില്‍ നിന്നും മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരോരുത്തര്‍ ആയി സ്വാമി യെ പോയി കണ്ടു തിരികെ വന്നു. വിഷാധത്തില്‍... ആശ്വാസത്തില്‍... സന്തോഷത്തില്‍... പലരും തിരികെ മടങ്ങി. ഒടുവില്‍ എന്റെ അവസരം എത്തി. വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ സ്വാമിയുടെ റൂമിലേക്ക് കയറി.
എവിടെ നിന്നെന്നു അറിയാതെ ഒഴുകി നടക്കുന്ന "ഓം" കാരം.... നിറഞ്ഞു നില്‍കുന്ന ചന്ദന തിരിയുടെ സുഗന്ധം... വെള്ള വസ്ത്രധാരിയായി പീഠംത്തില്‍ ഇരിക്കുന്ന സ്വാമി. . അതിശയത്തോടെ സ്വാമിയേ നോക്കി....
"ആദ്യം ആ തീര്‍ഥം എടുത്തു കുടിക്കുക..." മുന്നില്‍ ഒരു കാലത്തിന്റെ നടുക്കായി ഒരു പത്രത്തില്‍ നിറച്ചു വച്ചിരിക്കുന്ന തീര്‍ഥം. ഞാന്‍ അതില്‍ നോക്കി നിര്‍നിമേഷനായി ഇരുന്നു. എന്ത് ചെയ്യണം എന്നോ പറയണം എന്നോ അറിയില്ല. മനസ്സില്‍ ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങള്‍ മിന്നി മറഞ്ഞു.
ഡാ !!!!!!!!!!!!! നിന്റെ ബ്രാന്‍ഡ് തന്നെയാ... chivas regal !!!! പൊട്ടിച്ചിരിച്ചു കൊണ്ട് സ്വാമി പറഞ്ഞു.
ഞെട്ടി തെറിച്ച ഞാന്‍ ഒറ്റ വലിക്കു എല്ലാം അകത്താക്കി. വെള്ളം പോലും ചേര്‍ക്കാതെ അകത്താക്കിയ ആ പെഗ് എന്റെ മനസ്സിലെ സര്‍വ സംശയങ്ങളെയും ആധികളെയും തുടച്ചു മാറ്റികൊണ്ട് എന്റെ ഉള്ളില്‍ കൂടി കത്തി പടരുന്നത് അറിഞ്ഞിട്ടവും ശ്രീകണ്ടന്‍ നിറഞ്ഞ സന്തോഷത്തോടെ കെട്ടി പുണര്‍ന്നത്.....

No comments:
Post a Comment