കാലം

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. ആദ്യമായി മക്കളോട് മാതാ പിതാക്കളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സീരിയസായി പറഞ്ഞത് മകന് 16 വയസ്സ് പ്രായം ഉള്ളപ്പോള്‍ ആയിരുന്നു, മകള്‍ക്ക് 13 ഉം. " നിങ്ങളെ നോക്കുക എന്നത് നമ്മുടെ responsiblity ആണ്, not a burden " . എന്നൊരു മറുപടി ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ എല്ലായ്പോഴും പോലെ അവര്‍ അപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക് അപ്പുറം ആയി ചിന്തിച്ചു. " നോക്കു പപ്പാ.... നമ്മള്‍ ഇനി എവിടെ settle ചെയതാലും തീര്‍ച്ചയായും yearly നിങ്ങളെ visit ചെയ്യാന്‍ ശ്രമിക്കും " അവരുടെ position വളരെ വ്യക്തമാക്കി തരുന്ന statement ആയിരുന്നു അത്. കുറ്റം പറയാന്‍ യാതൊരു നിര്‍വാഹവും ഇല്ല. മാറുന്ന കാലം..... തലയില്‍ കുത്തി തിരുകുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസം... അതിന്റെ അനന്തമായ സാധ്യതകള്‍ മാത്രം ആയിരുന്നു അവരുടെ മനസ്സ് നിറയെ. അതില്‍ അവര്‍ രണ്ടു പേരും വിജയിച്ചു എന്നത് കൊണ്ടാണല്ലോ ഇപ്പോള്‍ "family " ആയിട്ട് അമേരിക്ക യില്‍ settled ആയതു. ആ ഫാമിലിയില്‍ നമ്മള്‍ ഉള്‍പ്പെടില്ല എന്ന സത്യത്തെ നമ്മുടെ ഓര്‍ത്തഡോക്‍സ്‌ ചിന്ത എന്ന മനോഹരമായ മുഖം മൂടി കൊണ്ട് മറച്ചു. retirement നു ശേഷം ഉള്ള ജീവിതത്തെ കുറിച്ച് വ്യക്തമായ പ്ലാനുകള്‍ തന്നെ ഉണ്ടായിരുന്നു. കുട്ടികളുടെ ജീവിതം സുരക്ഷിതമായി എന്ന് തോന്നിയപ്പോഴേക്കും ചിലവുകള്‍ വളരെ സൂക്ഷിച്ചു വേണം എന്ന ഒരു അവസ്ഥയിലേക്ക് എത്തി കഴിഞ്ഞിരുന്നു. വാര്‍ധക്യ സഹജം എന്ന് വിശേഷിപ്പിക്കാവുന്ന അസുഖങ്ങള്‍ക് നേരെ മുഖം തിരിക്കാന്‍ ആവുന്നതും ശ്രമിച്ചു. പക്ഷെ കാന്‍സര്‍ എന്ന ഓമന പേരില്‍ ഉള്ള രോഗം അവളുടെ ശരീരത്തെ കാര്‍ന്നു തിന്നു തുടങ്ങിയപ്പോള്‍ അതിനു നേര്‍ക് മുഖം തിരിക്കാന്‍ എനിക്ക് ആയില്ല. അസുഖത്തിന്റെ ഭീകരതയെ കാളും എന്നെ മനസ്സിനെ അലട്ടിയത് വേദന കടിച്ചമാര്ത്താനുള്ള അവളുടെ ശ്രമങ്ങള്‍ ഒരു ഞരക്കത്തില്‍ അവസാനിക്കുമ്പോള്‍ ആയിരുന്നു. genetical എഞ്ചിനീയറിംഗ് ഇല്‍ doctorate എടുത്തതിനു ശേഷം എന്റെ മകള്‍ക് മാതൃത്വം എന്ന് പറയുന്നത് ജീനുകളില്‍ ചെയുന്ന തെറാപ്പിയും ഇഷ്ട പ്രകാരം നിര്‍മിക്കാന്‍ കഴിയുന്ന നവ ജീവനുകളും ആയി മാറി. അത് കൊണ്ടാവണം അമ്മ എന്ന് കേട്ടപ്പോള്‍ അവള്‍ക് ചിരി വന്നതും... " yeah i know it is painful " എന്ന് ലാഘവത്തോടെ പറയാന്‍ കഴിഞ്ഞതും. ഒരുപക്ഷെ genetical engg ഇല്‍ അവള്‍ കണ്ടു മടുത്ത കൊണികളില്‍ കൂടി അമ്മ നടന്നു കയറുന്നത് ആവും അവള്‍ക് ഓര്‍മ വന്നത്. ഭാര്യയുടെ ഗ്രീന്‍ കാര്‍ഡ്‌ ന്റെ പ്രശ്നങ്ങള്‍ ശ്വാസം മുട്ടിക്കുന്നത്‌ കാരണം മകനും നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടായി മാറി. എങ്കിലും കാന്‍സര്‍ awareness നെ കുറിച്ച് അവന്‍ നല്ല ഒരു ക്ലാസ്സ്‌ എടുത്തു തരാന്‍ മറന്നില്ല. വിളി ഇന്റര്‍നെറ്റ്‌ വഴി ആയതിനാല്‍ അവനു dollars ചിലവാക്കേണ്ടി വന്നില്ല എന്നത് തന്നെ വല്യ കാര്യം. ഒടുവില്‍ വേദനയുടെ ലോകത്ത് നിന്നും എന്നെന്നേക്കുമായി അവള്‍ പോകുമ്പോഴും കുട്ടികള്‍ അടുത്തില്ല എന്നതിനെക്കാളും ഞാന്‍ ഒറ്റക്കാകുന്നു എന്ന സത്യം ആയിരുന്നിരിക്കണം അവളുടെ നിറഞ്ഞ കണ്ണുകള്‍ എന്നോട് പറഞ്ഞിരുന്നത്.... അത് കൊണ്ടായിരിക്കണം കൂട്ടിനെന്നത് പോലെ അവള്‍ എന്റെ കൈകള്ളില്‍ അമര്‍ത്തി പിടിച്ചതും.... പക്ഷെ അതിനു ശേഷം മക്കളുടെ ഓഫര്‍ ആയ ഹോളിഡെ ഹോം എന്ന പേരില്‍ ഉള്ള old age home നോ ഹോം നേഴ്സ് നോ പിടി കൊടുക്കാതെ ‍അച്ഛന്‍ ഉപയോഗിച്ചിരുന്ന, വീടിനു ഉമ്മറത്തായുള്ള ചാര് കസേര യില്‍ നീണ്ടു നിവര്‍ന് കാത്തു കിടന്നു... മുന്‍പ് ഞാന്‍ മുഖം തിരിച്ചിരുന്ന വാര്‍ധക്യ സഹജം എന്ന് പറയപ്പെടുന്ന ഏതെങ്കിലും ഒരു രോഗത്തിന്റെ രൂപമുള്ള മരണത്തിനു വേണ്ടി.... കൂട്ടിനു എന്റെ കൈകളില്‍ പതിഞ്ഞ അവളുടെ വിരല്‍ പാടുകളും ......

No comments:

Post a Comment