ഒരു രൂപ കൊടുത്താല്‍ ബാക്കി ഇരുപത്തി അഞ്ചു പൈസ തരാന്‍ കുമാരേട്ടന്‍ മറന്നിരുന്നില്ല, കാരണം ഒരു ചായക്ക് എഴുപത്തി അഞ്ചു പൈസ ആയിരുന്നു. "നൊസ്സ് കുമാരന്‍" എന്ന് അയാളെ വിളിക്കാതവരില്‍ പെടുമായിരുന്നു നമ്മള്‍. നൊസ്സ് ആയിട്ടുള്ള ഒരാള്‍ എന്തായാലും കൃത്യമായി ബാക്കി കൊണ്ട് തരില്ലല്ലോ എന്നുള്ള നമ്മുടെ ധാരണ ആവാം അതിന്റെ കാരണം. കുമാരേട്ടന്‍ വളരെ ഉത്സാഹി ആയിരുന്നു. ക്രിക്കറ്റ് കളിക്കുമ്പോള്‍ ഓണത്തിന് വടം വലി മത്സരം നടകുമ്പോള്‍ ഒക്കെ അയാള്‍ പ്രോത്സാഹനം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. ഒക്കെ കഴിഞ്ഞതിനു ശേഷം കുമാരേട്ടന്റെ വക ഒരു പാട്ട് ഉണ്ടാവും. അത് അയാള്‍ക് നിര്‍ബന്ധം ആയിരുന്നു. ആരും അതിനു ഒരിക്കലും തടസ്സം നിന്നിരുന്നതും ഇല്ല. പല റിയാലിറ്റി ഷോ കളും സഹിക്കുന്നില്ലേ?? പിന്നെ കുമാരേട്ടന്റെ പാട്ടും കേള്‍ക്കുന്നതില്‍ തെറ്റായിട്ട് ഒന്നും ഇല്ല.
ആദ്യമായി കുമാരേട്ടന്‍ എന്നോട് ചായ കാശ് ചോദിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് ടൌണില്‍ നിന്നും നമ്മുടെ നാട്ടിലേക്കു പോകാന്‍ ഒരു രൂപ ആയിരുന്നു ബസ് കൂലി. പെണ്‍കുട്ടികളുമായി സല്ലപിച്ചു കൊണ്ട് നിന്നിരുന്ന എന്നെ പിന്നില്‍ ആരോ തട്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ വെളുക്കെ ചിരിച്ചു കൊണ്ട് കുമാരേട്ടന്‍ . കുമാരേട്ടന്‍ എങ്ങനെ ടൌണില്‍ എത്തി എന്ന ചിന്തിക്കാന്‍ പോലും പാടില്ല. ഭഗവാനെ പോലെ ആണ് കുമാരേട്ടന്‍ .... തൂണിലും തുരുമ്പിലും ടൌണിലും ഒക്കെ ഉണ്ടാവും. "ഒരു ചായ" എന്ന് കേള്കുന്നതിനു മുന്‍പ് എങ്ങോട്ടെങ്കിലും ഓടിയാലോ എന്ന് ഓര്‍ത്തു. പക്ഷെ അതിനു മുന്‍പേ അയാള്‍ ചോദ്യം നിറഞ്ഞ ആ statement എടുത്തു പ്രയോഗിച്ചു. മാനം തന്നെ ആണ് വലുത്. കയ്യില്‍ ശേഷിച്ച ഒരു രൂപ ഒരു വളിച്ച ചിരിയോടെ ഞാന്‍ കുമാരട്ടാണ് കൊടുത്തു. ഇടി വെട്ടു പോലെ അടുത്ത ചോദ്യം. ബസ് കൂലിക്ക് വേറെ കാശ് ഉണ്ടല്ലോ അല്ലെ?? പിന്നില്‍ അവളുമാരുടെ ചിരി. ദൈവമേ !!! നാളെയും കോളേജില്‍ പോകേണ്ടാവനാ... എന്ത് പറയും?? ഇല്ല എന്ന് പറഞ്ഞാല്‍ കോളേജില്‍ പിന്നെ കാലു കുത്താന്‍ ആവില്ല. ഉണ്ട് എന്ന് പറഞ്ഞാല്‍ 5 km നടക്കുകയും വേണം. ഞാന്‍ കണ്ണ് മിഴിച്ചു നോക്കി നിന്നു. "അപ്പോള്‍ ശരി ബാക്കി പൈസ ഞാന്‍ പിന്നീടു തരാം" എന്ന് പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു. പക്ഷെ അതിനു മുന്‍പ് ആരും കാണാതെ എന്റെ പോക്കറ്റ് ഇല്‍ ആ ഒരു രൂപ ഇടാന്‍ കുമാരേട്ടന്‍ മറന്നിരുന്നില്ല. ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരുന്ന ബന്ധുക്കള്‍ ആരും കാണാതെ പോക്കറ്റ് ഇല്‍ കാശ് വച്ച് തരുമായിരുന്നു. എന്നിട്ട് പറയും സിനിമ കണ്ടോള്ളൂ എന്ന്. എന്റെ മനസ്സില്‍ എവിടെയോ ഒരു നേര്‍ത്ത വിങ്ങല്‍ പൊട്ടുകയായിരുന്നു.
പിന്നീട് എപ്പോഴും കുമാരേട്ടനെ കണ്ടാല്‍ ഞാന്‍ ചായ മേടിച്ചു കൊടുക്കുമായിരുന്നു. ഒരിക്കല്‍ പോലും അതിന്റെ കൂടെ ഒരു വടയോ പഴം പൊരിയോ ചോദിച്ചിരുന്നില്ല അയാള്‍. ഒരിക്കല്‍ ഒരു വിഷു ദിവസം കുളിച്ചു സുന്ദരനായി പുത്തന്‍ ഉടുപ്പിട്ട് വളരെ സന്തോഷത്തോടെ നടന്നു വരികയായിരുന്നു കുമാരേട്ടന്‍. വിഷു അല്ലെ കൈനീട്ടം ആയിട്ടു ഒരു 10 രൂപ കൊടുക്കാം എന്ന് ഞാന്‍ കരുതി. വളരെ സന്തോഷത്തോടെ അയാള്‍ അത് മേടിച്ചു. എനിട്ട് നിറഞ പുഞ്ചിരിയോടെ ചോദിച്ചു. " മോഷണം തുടങ്ങിയോ?? " പോട്ടിചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എനിക്ക് . ജോലി ഒന്നും ആയിട്ടില്ലാത്ത എന്നോട് സ്വന്തം വീടുകാര്‍ പോലും ചോദിക്കാത്ത ചോദ്യം.
കുമാരേട്ടന് സത്യത്തില്‍ ഭ്രാന്തുണ്ടോ?? ആ ചോദ്യം ഒരു പാട് നാളുകള്‍ എന്റെ മനസ്സിനെ വല്ലാതെ കുഴക്കിയിരുന്നു. ഒടുവില്‍ എന്റെ സുഹൃത്തും കുമാരേട്ടന്റെ അയല്‍വാസിയും ആയ സായിപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന യൂസഫ് പറഞ്ഞു കുമാരേട്ടന്‍ ഒരു ഭ്രാന്തന്‍ മാത്രമല്ല സ്വന്തം ഭാര്യയെ കൊന്നവന്‍ കൂടി ആണെന്ന്. അയാളുടെ ഭാര്യക്ക് ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നത്രേ. അത് കണ്ടു കൊണ്ട് വന്ന അയാള്‍ ഭാര്യയെ വെട്ടികൊന്നു എന്നും അതിനു ശേഷം മാനസിക നില തകര്‍ന്ന കുമാരേട്ടനെ കോടതി വെറുതെ വിടുക ആയിരുന്നു എന്നും മറ്റും സായിപ്പ് എന്നോട് പറഞ്ഞു. പത്ര പ്രവര്‍ത്തകന്‍ ആയതു കൊണ്ട് സായിപ്പിന് ഒരു റിപ്പോര്‍ട്ട് എഴുതുന്നത് പോലെ ഒക്കെ വിശദമായി പറയാന്‍ കഴിഞ്ഞു. പക്ഷെ ഈ ഒരു സംഭവത്തില്‍ ഒരാള്‍ക് ഭ്രാന്തു ബാധിക്കുമോ?? സായിപ്പ് വാചാലനായി.... കുമാരേട്ടന്‍ ഞാന്‍ കരുതിയത് പോലെ ഒരു സാധാരണ കാരന്‍ അല്ല. ഇംഗ്ലീഷ് ഭാഷയ്ക്ക് ബദല്‍ ആയി മറ്റൊരു ഭാഷ തന്നെ ഉണ്ടാക്കാന്‍ ശ്രമിച്ചു ഒടുവില്‍ മാനസിക നില തന്നെ തകരാറില്‍ ആയ 4 പേരില്‍ ഒരാള്‍. അവര്‍ ഉണ്ടാക്കിയ ഭാഷ, അതിലെ കുറെ ഏറെ വാക്കുകള്‍, വ്യാകരണം... സായിപ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് വിശ്വസിക്കാന്‍ പോലും ആകാതെ ഞാന്‍ നോക്കി നിന്നു. ഇങ്ങനെ ഒരു മനുഷ്യന്‍ ... ഭാര്യയെ രഹസ്യ കാമുകനോടൊപ്പം കണ്ടിട്ട് എന്ത് കൊണ്ട് ആ രഹസ്യ കാരന്‍ രക്ഷപെട്ടു. ഉത്തരം കിട്ടാത്ത ചോദ്യമായി എന്റെ മനസ്സില്‍ അത് കുടുങ്ങി കിടന്നു. എന്ത് സംഭവിച്ചാലും അയാളോട് ഇതിനെ കുറിച്ച ചോദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സായിപ്പും കൂടാം എന്ന് പറഞ്ഞപോള്‍ മനസിന് ധൈര്യമായി.
പിന്നീട് ഒരു ദിവസം സായിപ്പിന്റെ കൂടെ കടല്‍ തീരത്ത് മദ്യത്തില്‍ മുങ്ങി കിടക്കുമ്പോള്‍ അതാ വരുന്നു നമ്മുടെ നായകന്‍ കുമാരേട്ടന്‍ . തേടിയ വള്ളി... ഉള്ളില്‍ മദ്യം പകര്‍ന്നു തന്ന ധൈര്യം.... നമ്മളെ കണ്ടപ്പോള്‍ സ്വത സിദ്ധമായ ഒരു ചിരിയോടെ അയാള്‍ അടുത്തേക്ക് വന്നു... എനിക്ക് ചോദികേണ്ടി വന്നില്ല. അതിനു മുന്‍പേ സായിപ്പ് അയാളോട് ചോദിച്ചു.
കുമാരേട്ടാ....why did you kill your wife ??
കുറച്ചു നേരം അയാള്‍ നമ്മളെ തന്നെ നോക്കി നിന്നു. എന്നിട്ട് ഒരു പൊട്ടിച്ചിരിയോടെ അവന്റെ തോളില്‍ തട്ടി...
"ഒരുപക്ഷെ അവളെ ഞാന്‍ കൊല്ലില്ലായിരുന്നു if she was not on his top !!!! "
എന്നിട്ട് അയാള്‍ ഏതോ ഒരു ഇംഗ്ലീഷ് പാട്ട് പാടി കൊണ്ട് തിരിഞ്ഞു റോഡിലേക്ക് നടന്നു കയറി... ഒരിക്കലും നമ്മള്‍ കേട്ടിട്ട് പോലും ഇല്ലാത്ത ഏതോ ഒരു പാട്ട് .... റോഡിനു ഇരു വശവും നോക്കി മറികടക്കുന്ന കുമാരേട്ടനെ നമ്മള്‍ നോക്കി നിന്നു. അയാളെ ആദ്യമായി കാണുന്നത് പോലെ....
എന്റെ പ്രണയം
Posted by: SHAMAN - Thursday, July 15, 2010
അവള്‍ എന്റെ കാമുകി ആയിരുന്നു .... പക്ഷെ എന്റെ പ്രണയം ഞാന്‍ ഒരിക്കലും അവളെ അറിയിച്ചിരുന്നില്ല. ഭയം തന്നെ ആയിരുന്നു പ്രധാന കാരണം. അവള്‍ ഒരു പൂവ് പോലെ മനോഹരിയും പരിശുധയും ആയിരുന്നു. പൂവിനെ ആരെങ്കിലും ഭയപ്പെടുമോ?? ഇല്ല... പക്ഷെ ഞാന്‍ ഭയപ്പെട്ടിരുന്നു.. എന്റെ കരസ്പര്‍ശം ആ പൂവിനെ വേദനിപ്പിക്കുമോ എന്ന ഭയം... തളിര്‍ത്തു നിന്നു ആ ദലങ്ങളെ തഴുകാന്‍ പോലും ഭയം... പ്രണയത്തില്‍ അങ്ങനെ ഒരു വികാരം ഉള്ളത് ഞാന്‍ തിരിച്ചറിയുക ആയിരുന്നു. ഇപ്പോഴും ഞാന്‍ ഓര്‍കുന്നു.. ആദ്യമായി അവളെ കണ്ട ദിവസം. അന്ന് മുതിര്‍ന കുട്ടികള്‍ കൂടി അവളെ റാഗ് ചെയുകയായിരുന്നു. പേടിച്ചരണ്ട മാന്‍പേട യെ പോലെ അവള്‍ ഒതുങ്ങി നിന്നു.. അവളുടെ തേങ്ങല്‍.. വിറയ്ക്കുന്ന അധരങ്ങള്‍... അവരോടു ഒന്നും മല്ലിട്ട് ജയിച്ചു അവളെ രക്ഷപെടുത്താന്‍ എനിക്ക് കഴിയില്ലായിരുന്നു. എന്റെ മനസിലെ അധ്യനുരഗത്തിന്റെ ചൂട് എന്റെ കവിളില്‍ കൂടി ഒഴുകി ഇറങ്ങി വന്നു തുളുമ്പി നിന്നു.... അവള്‍ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയുരുന്നെങ്കില്‍... എന്റെ നിറഞ്ഞ കണ്ണുകള്‍ എങ്കിലും ഒരുപക്ഷെ എന്റെ അനുരാഗം അവളെ അറിയിക്കുമായിരുന്നു.
പിന്നീട് അങ്ങോട്ട് കാത്തിരിപ്പിന്റെ ദിനങ്ങള്‍ ആയിരുന്നു. ബസ് സ്റ്റോപ്പ് .... കോളേജ് ഇലെ ആ വലിയ ഇലഞ്ഞി മരം ... നീണ്ട ഇടനാഴി ... . അവളുടെ സാന്നിധ്യം ഉള്ള എല്ലായിടങ്ങളും എനിക്ക് പ്രിയപ്പെടവ ആയി മാറി. കൂട്ടുകാരികളുമായി വര്‍ത്തമാനം പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ അവിടെ ഒക്കെ പാറി നടന്നിരുന്നു.. ഒരു ചിത്ര ശലഭത്തെ പോലെ.. അവളുടെ മുടിയിലെ കാച്ചിയ എണ്ണയുടെ സുഗന്ധം നുകരാന്‍ ഞാന്‍ അവള്‍ടെ ഓരം പറ്റി നടക്കാന്‍ ശ്രമിക്കുമായിരുന്നു. അപ്പോഴും അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല... എന്നെയും.. എന്റെ പ്രണയത്തെയും... പിന്നീട് പെട്ടെന്ന് ഒരു ദിവസം അവള്‍ അപ്രത്യക്ഷയായി.... എനിക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു വിരഹത്തിന്റെ വേദന എന്റെ ഹൃദയത്തെ കീഴടക്കുകയായിരുന്നു... അപ്പോഴും എന്റെ പ്രതീക്ഷ കുറച്ച ദിവസങ്ങള്‍ക് ശേഷം എന്റെ പ്രിയതമ തിരിച്ചു വരും എന്ന് തന്നെ ആയിരുന്നു. ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ ഞാന്‍ മനസ്സിലാക്കി.. അവള്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല... ആ കോളേജ് ലേക്കോ എന്റെ ജീവിതത്തിലേക്കോ ഒരു കുളിര്‍തെന്നലായി അവള്‍ എത്തില്ല...
ജീവിതത്തിന്റെ തിരക്ക് നിറഞ്ഞ വീഥികളില്‍ എപോഴെക്കൊയോ ഒരു നൊമ്പരമായി അവളുടെ ഓര്‍മ്മകള്‍ വന്നിരുന്നു... സുഖമുള്ള ഒരു നൊമ്പരം... എന്റെ ആദ്യ പ്രണയം... ഒരു മഴക്കാര്‍ ആയി ഉരുണ്ട് കൂടി ഏതോ ഒരു തെക്കന്‍ കാറ്റില്‍ മറ്റൊരു ദിക്കിലേക്ക് മാഞ്ഞു പോയ ഒരു പ്രണയം... ജീവിതത്തില്‍ എന്നും ആ ഓര്‍മ്മകള്‍ എന്നില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കിയിരുന്നു...
"എന്താ ഇങ്ങനെ നോക്കുന്നത്?? എന്നെ ഇഷ്ടമായില്ലേ??? "
ഉറക്കത്തില്‍ നിന്നെന്ന പോലെ ഞാന്‍ ഞെട്ടി തെറിച്ചു... അടച്ചിട്ട മുറി... മുകളില്‍ കറങ്ങുന്ന ഫാന്‍.. അടുത്ത മുറികളില്‍ നിന്നുയരുന്ന നിശ്വാസങ്ങള്‍... എന്റെ നാവു മരവിച്ചിരുന്നു.... തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി കിടന്നു... ഞാന്‍ തിരിഞ്ഞു നടന്നു... പിന്നില്‍ നിന്നും ശാപ വാക്കുകള്‍ പോലെ എന്തൊക്കെയോ....
"ആളെ കണ്ടിട്ട് ഇഷ്ടമായെങ്കില്‍ കയറ്റി വിട്ടാല്‍ പോരെ...??? വെറുതെ മനുഷ്യനെ മിനക്കെടുതിക്കാന്‍ ആയിട്ട്...."
എന്റെ പ്രണയം വിയര്‍പ്പില്‍ കുതിര്‍ന ചുരുണ്ട നോട്ടുകലായി ബ്ലൌസിനുള്ളില്‍ ഒളിച്ചിരിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...
പിന്നീടൊരിക്കലും പ്രണയം എനിക്ക് വിങ്ങല്‍ ആയിരുന്നില്ല... ഒരു മരവിപ്പ് മാത്രം ആയിരുന്നു......

ഭക്തി
Posted by: SHAMAN - Thursday, July 1, 2010
ഗ്രാമത്തില്‍ ദേവി ക്ഷേത്രത്തിലെ ഉത്സവം കേവലം ഒരു ആഘോഷം അല്ല. അതൊരു കൊച്ചു പൂരത്തിന് സമാനമാണ്. ജാതി മത ഭേദമന്യേ ഗ്രാമത്തിലെ എല്ലാവരും ഒത്തു കൂടി ആഘോഷിക്കുന്ന ഒരു പൊടി പൂരം. ആ ഗ്രാമക്കാര്‍ മാത്രമല്ല അയല്‍ ഗ്രമാങ്ങിളില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും ആ ആഘോഷത്തില്‍ പങ്കു എടുക്കാറുണ്ട്. ഉച്ച കഴിഞ്ഞു ക്ഷേത്രത്തില്‍ നിന്നു തിരിക്കുന്ന ആറാട്ട് ഘോഷയാത്രയെ കുറിച്ചുള്ള വിശേഷങ്ങള്‍ വാഗ്ധോരണികളില്‍ മുഴങ്ങി. ഏവരും അക്ഷമയോടെ കാത്തു നില്‍ക്കുകയായിരുന്നു.
ആറാട്ടിന് ഏറ്റവും മുന്‍പില്‍ ദേവിയുടെ എഴുന്നള്ളിപ്പ് ആയിരുന്നു . അത് കൊണ്ട് തന്നെ ദേവിക്ക് സര്‍വരെയും നന്നായി കാണാന്‍ സാധിക്കുമായിരുന്നു. ക്ഷേത്രത്തില്‍ ദിനവും വന്നു തന്റെ കാല്‍ക്കല്‍ വീഴാറുള്ള ചില പരിചിത മുഖങ്ങളില്‍ ദേവിയുടെ കണ്ണുകള്‍ ഉടക്കി നിന്നു. പതിവ് പരിഭവവും പരാതികളും അവരുടെ മുഖത്ത് അപ്പോള്‍ ഇല്ലായിരുന്നു. ആഹ്ലാദത്താല്‍ വിടര്‍ന്ന കണ്ണുകള്‍.... ദേവിയുടെ മനസ് ചാരിതാര്‍ധ്യം കൊണ്ട് നിറയുകയായിരുന്നു. വര്‍ഷത്തില്‍ ഒരു ദിവസം ആണ് തനിക്കു ഇങ്ങനെ എല്ലാ പ്രജകളെയും ഒരുമിച്ച് നേരിട്ട് കാണാന്‍ സാധിക്കുനത്. അപ്പോള്‍ എല്ലാവരുടെയും മുഖത്ത് കാണുന്ന സന്തോഷം ദേവിയുടെ കണ്ണ് നനയിച്ചു. ആനന്ദശ്രുക്കള്‍ പൊഴിച്ച് കൊണ്ട് ദേവി എല്ലാവരിലേക്കും തന്റെ കടാക്ഷം അയച്ചു. വഴിയരുകില്‍ ബലൂണ്‍ വില്പനക്കാരുടെ ചുറ്റും കൂടി നില്‍ക്കുന്ന കൊച്ചു കുട്ടികള്‍.... പെരുമ്പറയുടെ കൂടെ നൃത്തം വയ്കുന്ന ചെറുപ്പക്കാര്‍.... നാദസ്വര വിദ്വാന്മാരുടെ താളത്തിനൊത്ത് തലയാട്ടുന്ന ചില നരച്ച തലകള്‍... ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഘോഷയാത്ര നിയന്ത്രിക്കുന്ന ഭാരവാഹികള്‍... അതിനിടയില്‍ ആനവാല്‍ മോതിരം ഉണ്ടാക്കി തന്റെ കാമുകിയുടെ വിരലില്‍ ആരും അറിയാതെ ഇട്ടു കൊടുക്കുന്ന ഒരു കാമുകനെ ദേവി പ്രത്യേകം ശ്രദ്ധിച്ചു... ഇവന്‍ തന്നെയല്ലേ ദീപാരാധന സമയത്ത് കണ്ണ് തുറന്നു നിന്നു പെണ്‍കുട്ടികളെ വായ നോക്കി നില്‍ക്കുന്നത് . പൂജ കഴിയുന്നത് വരെ കണ്ണ് തുറന്നു പിടിച്ചു ശ്രീകോവിലിന്റെ വാതിലിലേക്ക് നോക്കി നിന്നിട്ട് വാതില്‍ തുറന്നാല്‍ ഉടനെ കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടം ഭക്തരുടെ ഇടയില്‍ ഇവന്‍ ഭേദമായിരുന്നു. തന്നെ കണ്ടില്ല എങ്കിലും അവന്‍ എല്ലാ പെണ്‍കുട്ടികളെ കാണുമായിരുന്നു . ദേവിയുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി വിടര്‍ന്നു.
ഘോഷയാത്ര മുന്നോട്ടു പോയ്കൊണ്ടിരിന്നു. ഉച്ചവെയിലിന് കാഠിന്യം കൂടി വന്നു. വെളിച്ചപ്പാടിനു ക്ഷീണം കൂടി വന്നു എന്ന് തോന്നുന്നു. ദാഹം മാറ്റാന്‍ ആ പാവം തൊണ്ട നനക്കുന്നു. ദേവിക്ക് വിഷമമായി.. തനിക്കു വേണ്ടി ഇത്ര കഷ്ടപെടുന്ന വെളിച്ചപാടിന്റെ അടുത്ത പ്രാര്‍ത്ഥന എന്തായാലും സഭാലമാക്കണം എന്ന് തീരുമാനിച്ചു. പക്ഷെ തൊണ്ട നനക്കുന്നതിനോടൊപ്പം അയാള്‍ എന്താണ് ചെയുന്നത്??? നാരങ്ങ അച്ചാര്‍ തൊട്ടു നാവില്‍ വക്കുന്നു. എനിട്ട് നോട്ടി കൊണ്ട് തല കുടയുന്നു. മിന്നല്‍ പിണര്‍ പോലെ എന്തോ തലയില്‍ കൂടി പാഞ്ഞുവോ?? കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ ദേവിക്ക് തോന്നി... പൂര്‍വാധികം ശക്തിയോടെ വെളിച്ചപ്പാട് വെളിച്ചപ്പെട്ടു തുടങ്ങി. തുള്ളലിന് ശക്തി കൂടി വന്നു. ദേവിക്ക് ഭയമായി. ഇയാള്‍ തന്നെ താഴെ ഇടുമോ എന്ന് പോലും തോന്നി. ഭയം നിറഞ്ഞ കണ്ണുകളോടെ തന്റെ പ്രജകളില്‍ ആരെങ്കിലും തന്നെ രക്ഷിക്കും എന്ന പ്രതീക്ഷയോടെ ദേവിയുടെ കണ്ണുകള്‍ ചുറ്റുപാടും പരതി. പക്ഷെ ആരും ആ നോട്ടം കണ്ടില്ലാ... ചിലര്‍ beverages എന്ന ഒരു ബോര്‍ഡ് നോക്കുന്ന തിരക്കില്‍ ആയിരുന്നു... മറ്റു ചിലര്‍ തീപെട്ടി കൂട് വച്ച് അളവ് എടുക്കുന്നു... ആനയുടെ കാലിന്റെ അടിയില്‍ കൂടി അപ്പുറത്ത് ചാടി തങ്ങളുടെ ധീരത തെളിയിക്കുന്നു... സ്ത്രീകളുടെ ഇടയില്‍ കൂടി വെരുകിനെ പോലെ തിരിഞ്ഞു കളിക്കുകയാണ് മറ്റു ചിലര്‍... കുപ്പികള്‍ പൊതിയുന്നത് ഉത്സവത്തിന്റെ നോടീസില്‍ ആണെന്നുള്ള സത്യം ദേവി ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു... മറ്റു ചിലര്‍ അവിടെ ചൂത് കളിക്കുകയാണ്.. ഉത്സവ ഡ്യൂട്ടിക്ക് വന്നു പോലീസ്കാര്‍ക്ക് തോര്‍ത്തില്‍ പൊതിഞ്ഞാണ് മദ്യം കൊടുക്കുന്നത്. അതാ അവിടെ ഒരുത്തന്‍ വാളു വയ്ക്കുന്നു... വെട്ടിയിട്ട വാഴ പോലെ അവന്‍ താഴേക്ക് വീണു. കണ്ണ് പൊട്ടുന്ന തെറി വിളി കേട്ട് ദേവി ആ ഭാഗത്തേക്ക് നോക്കി. ഭാഗ്യം തന്നെ അല്ല.. ഏതോ രണ്ടു കരക്കാര്‍ തങ്ങളില്‍ തല്ലു നടക്കുകയാണ്. ദേവിയെ അവരുടെ കരയില്‍ കൂടുതല്‍ നേരം നിര്‍ത്തിയില്ല പോലും. തല്ലു കൊണ്ടവനോ അതോ കൊടുത്തവനോ... ഉടുമുണ്ടില്ലാതെ ഓടുന്നു...
"ഭക്ത ജനങ്ങളെ" ഇടിത്തീ പോലെ ആണ് ആ ശബ്ദം ദേവിയുടെ ചെവിയില്‍ വന്നു വീണത്... മൈക്ക് പിടിച്ചു നില്‍ക്കുന്ന ഭാരവഹിയുടെ കണ്ണുകള്‍ ചുവന്നു ഇരിക്കുന്നു. കാലുകള്‍ നിലത്തു ഉറക്കുന്നുണ്ടോ?? "ഈശ്വരാ" ദേവി അറിയാതെ നിലവിളിച്ചു പോയി. ഇതും ഭക്തിയോ?? അവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നി ദേവിക്ക്. വെളിച്ചപ്പാടിന്റെ തോളില്‍ നിന്നും ദേവി മെല്ലെ അയാള്‍ അറിയാതെ ഊര്‍നിറങ്ങി.. വെളിച്ചപ്പാട് അപോഴും തുള്ളലിന്റെ ആവേശത്തില്‍ ആയിരുന്നു. പിന്നില്‍ ഒരു ആരവം കേട്ട് ദേവി തിരിഞ്ഞു നോക്കി.... യുദ്ധം ചെയ്യാന്‍ വരുന്ന പോലെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായി ആക്രോശത്തോടെ ഓടി അടുക്കുന്നു... പിന്നീട് തിരിഞ്ഞു നോക്കിയില്ല... ദേവി കാലു നീട്ടി വലിച്ചു ഓടി... കുറെ ദൂരം കഴിഞ്ഞപ്പോള്‍ ആരോ തൊട്ടടുത്തു എത്തിയത് ദേവിക്ക് മനസിലായി.. ഭയം നിറഞ്ഞ കണ്ണുകളോടെ തരിഞ്ഞു നോക്കി... ആശ്വാസം... അത് അടുത്ത ക്ഷേത്രത്തിലെ ദേവന്‍ ആയിരുന്നു... അവിടെയും ഇന്നായിരുന്നു ഉത്സവം... പിന്നീട് അവര്‍ ഒന്നിച്ചായി ഓട്ടം !!!!

പ്ലാന്‍
Posted by: SHAMAN - Wednesday, June 30, 2010
എന്റെ ഏട്ടന്,
ക്ഷമാപണം ചോദിക്കാന്‍ ഉള്ള അര്‍ഹത എനിക്കുണ്ടോ എന്നറിയില്ലാ... എങ്കിലും ചോദിക്കുന്നു. ഏട്ടന് എന്റെ തെറ്റുകള്‍ പൊറുക്കാന്‍ ആവും... എന്നും അതങ്ങനെ തന്നെ ആയിരുന്നു. എന്റെ ഓരോ കുസൃതികളും ചെറിയ തെറ്റുകളും ഏട്ടന്‍ ക്ഷമിച്ചിരുന്നു എന്ന് അറിയാം. സ്നേഹത്തോടെ ഉള്ള ശാസന അല്ലാതെ മറ്റൊന്നും തന്നെ ഏട്ടന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കുറ്റബോധം നീറ്റുന്ന ഹൃദയവുമായി ഏട്ടന്റെ നെഞ്ചില്‍ ചേര്‍ന്ന് പൊട്ടിക്കരയുമ്പോള്‍ ആ കണ്ണുകളില്‍ മുഴുവന്‍ എന്നോടുള്ള പ്രണയവും വാത്സല്യവും ആയിരുന്നു. അതൊന്നും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്ന് തന്നെ കരുതണം. അത് കൊണ്ടാണല്ലോ ഇപ്പോള്‍ ഇങ്ങനെ ഒരു കത്ത് എനിക്ക് എഴുതേണ്ടി വന്നത്. ഞാന്‍ ഏട്ടനെ ചതിക്കുക ആയിരുന്നോ? അല്ല ഏട്ടാ.. ഞാന്‍ എന്നെ തന്നെ ആയിരുന്നു ചതിച്ചത്.. ഒരു പുതപ്പിന്നുള്ളില്‍ പൊതിഞ്ഞു കിടക്കുമ്പോള്‍ ഉണ്ടാകുന്ന നിശ്വാസങ്ങളുടെയും ഇറ്റു വീഴുന്ന വിയര്‍പ്പുതുള്ളികളുടെയും എണ്ണമല്ല സ്നേഹത്തിന്റെ അളവുകോല്‍ എന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. സ്വന്തം ഭാര്യയെ മറ്റൊരു പുരുഷനോടൊപ്പം കാണേണ്ടി വരിക... ഏട്ടന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ എന്റെ ഉള്ളില്‍ വീണു ചുട്ടു പോള്ളുന്നുണ്ട്. ഈ ജന്മം മുഴുവന്‍ ആ നീറ്റല്‍ സഹിച്ചു ജീവിക്കാന്‍ എനിക്കിനി ആവില്ല. നമ്മുടെ കുട്ടികളെ ഏട്ടന്‍ ഒരിക്കലും വേദനിപ്പിക്കരുത്. അമ്മ എന്തിനു ഇത് ചെയ്തു എന്ന് ചോദിക്കാന്‍ ഉള്ള അവസരം പോലും ഏട്ടന്‍ ഉണ്ടാക്കരുത്. ഒരിക്കലും എന്റെ ഏട്ടന് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കരുത് ഞാനും നമ്മുടെ ഇത്ര നാളത്തെ ജീവിതവും. എല്ലാ തെറ്റുകളും ഞാന്‍ ഏറ്റു പറയുന്നു. എന്നെ ഏട്ടന്‍ വെറുക്കരുത്....
എന്ന്
ഏട്ടന്റെ സ്വന്തം
....
.....ഇടതു കയ്യില്‍ നിന്നും മുഖത്തേക്ക് ചീറ്റിയ ചോര തുടച്ചു ആ കൈ വെള്ളം നിറഞ്ഞ ബക്കറ്റില്‍ മെല്ലെ ഇറക്കുമ്പോള്‍ , കുറ്റി ഇടാതിരുന്ന വാതില്‍ തുറന്നു വന്നു അലമുറയിട്ടു കരഞ്ഞു കൊണ്ട് തന്നെ കൈകളില്‍ കോരി എടുക്കാന്‍ പോകുന്ന ഏട്ടന്റെ മുഖം അവള്‍ ഓര്‍ത്തു. തനിക്കു വേണ്ടി ഒരു "പ്ലാന്‍ " സ്വയം തയ്യാറാക്കി മറ്റൊരു നാടകത്തിനു വേദി ഒരുക്കുന്ന തന്റെ പ്രിയങ്കരിയെ കാത്തു ഇരിക്കുന്ന പ്രിയതമാനെയും അവള്‍ ഓര്‍ത്തു. പക്ഷെ മെല്ലെ മെല്ലെ ബോധം നഷ്ടമായി തുടങ്ങിയപ്പോള്‍.... നാഡികള്‍ പൂര്‍ണമായി തളര്‍ന്നു തുടങ്ങിയപ്പോള്‍... ശബ്ദിക്കാന്‍ പോലും ആവാതെ നാക്ക് കുഴഞ്ഞു തുടങ്ങിയപ്പോള്‍... അവളുടെ അവസാന ഓര്‍മയില്‍ എവിടെയോ തെളിയുകയായിരുന്നു.. ഒരു പ്ലാന്‍ പോലും നേരെ ഉണ്ടാക്കാന്‍ അറിയിലല്ലോ നിനക്ക് എന്ന ഭാവത്തില്‍ ഏട്ടന്റെ മുഖത്ത് വിടര്‍ന്ന വെറുപ്പ് നിറഞ്ഞ ഒരു പുഞ്ചിരി....

ചക്രങ്ങള്‍
Posted by: SHAMAN - Monday, June 21, 2010
" ബാലന്‍ മാഷ് മരിച്ചു "
ആദ്യം കേട്ടപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍ തോന്നിയത് ?? മരണം എന്ന സത്യത്തോട് അന്ന് ഒരു തരാം നിസ്സംഗത ആയിരുന്നു. അല്ലെങ്കില്‍ ഒരിക്കലും ഓര്‍ത്തിട്ടില്ലാത്ത ചിന്തിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ഒരു കാര്യം എന്ന് പറയാം. പക്ഷെ ആ ചെറു പ്രായത്തിനുള്ളില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു മൃതദേഹം കണ്ടിരുന്നില്ല. എനിക്ക് പ്രിയപ്പെട്ടവര്‍ ആരും മരിച്ചിട്ടില്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഞാന്‍ ആദ്യമായി കേള്‍കുന്ന ഒരു പക്ഷെ ശ്രദ്ധിക്കുന്ന ഒരു മരണ വാര്‍ത്ത ആയിരുന്നു ബാലന്‍ മാഷിന്റേത്. വീടിനു മുന്നില്‍ കൂടി പോകുന്ന റയില്‍ പാതയോ തീവണ്ടിയുടെ മുഴക്കാമോ എന്റെ മനസ്സില്‍ ഭീതി വിതച്ചിട്ടില്ല. പക്ഷെ പിന്നീടു കുറെ ദിവസങ്ങള്‍ ആ ശബ്ദം എന്നെ വല്ലാതെ അലട്ടി. ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ബാലന്‍ മാഷ്.... സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്തും ബാലന്‍ മാഷ് സഹപാഠികള്‍ക്ക് വേണ്ടി പഠിപ്പിക്കുമായിരുന്നു. കുട്ടികളും അധ്യാപകരും അന്ന് മുതല്‍ക് തന്നെ ബാലന്‍ മാഷ് എന്ന് തന്നെ മാഷിനെ വിളിച്ചിരുന്നു. ഞാന്‍ വീടിനു പുറത്തേക്കു ഇറങ്ങി . എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ആളുകള്‍ കൂട്ടമായി പോകുന്നുണ്ടായിരുന്നു.. അകലെ ആ ആള്‍ക്കൂട്ടം ലക്ഷ്യമാക്കി.. അവരുടെ കണ്ണുകളില്‍ ബാലന്‍ മാഷ് എന്തിനു ഇത് ചെയ്തു എന്ന ഒരു ചോദ്യം ഉണ്ടായിരുന്നോ?? അതോ ഒരു ശരീരം ചതഞ്ഞു അരഞ്ഞു കിടക്കുന്നത് കാണാന്‍ ഉള്ള ഹരം മാത്രം ആയിരുന്നോ?? ഞാന്‍ മെല്ലെ ആ ആള്‍കൂട്ടം ലക്ഷ്യമാക്കി നടന്നു. എന്റെ കണ്ണില്‍ അപ്പോള്‍ ബാലന്‍ മാഷിന്റെ മുഖം തെളിഞ്ഞു നിന്നു . ആള്‍ക്കൂട്ടത്തിനു ഇടയില്‍ കൂടി ഞാന്‍ ആ മുഖം കാണാന്‍ ശ്രമിച്ചുവോ?? അറിയില്ലാ... ആരോ എന്നെ പിടിച്ചു മാറ്റി.. " ആ കുട്ടിയെ ഇങ്ങോട്ട് കടത്തണ്ട " ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട് ആ ശബ്ദം. എന്തിനു വേണ്ടിയോ ഞാന്‍ അവിടെ തന്നെ ചുറ്റി പറ്റി നിന്നു. അത് കൊണ്ടായിരുന്നോ മാഷിന്റെ മുഖത്തെ ആ വലിയ കറുത്ത ഫ്രെയിം ഉള്ള കണ്ണട എനിക്ക് കിട്ടിയത്?? അതിനു മാഷിന്റെ മുഖം ആയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ എല്ലാവരുടെയും മാഷ് വിളി കേട്ട് ഒരു മധ്യവയസ്കനെ പോലെ തോന്നിക്കാന്‍ മാഷ് തന്നെ വച്ചിരുന്ന ആ വലിയ കണ്ണട മാഷിന്റെ മുഖത്തിന് ഒരിക്കലും ചേര്‍നിരുന്നില്ല. ഒളിപിച്ചു പിടിച്ച ആ കണ്ണടയുമായി വീട്ടിലേക്കു നടകുമ്പോള്‍ എന്റെ ചെവിയില്‍ അപോഴും മാഷിന്റെ വാക്കുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു " മനുഷ്യന്റെ ഏറ്റവും വലിയ കണ്ടു പിടിത്തം ചക്രങ്ങള്‍ ആണ്"

വൈരുധ്യാന്മക ഭൗതിക വാദം
Posted by: SHAMAN - Sunday, June 6, 2010
എന്താണ് ആദ്മീയതയും ഭൗതികതയും തമ്മില്‍ ഉള്ള വ്യത്യാസം?? ഇഹലോകത്തിലെ ഈ നൈമിഷിക സുഖങ്ങളെ നമ്മള്‍ ഭൗതിക സുഖങ്ങള്‍ എന്ന് കരുതുന്നു.. പക്ഷെ സ്ഥിരമായ ഒരു ഭാവമോ നിലനില്പോ ഇല്ലാത്ത അവയെകള്‍ ഈ സുഖങ്ങള്‍ ഒക്കെ വെടിഞ്ഞു ആദ്മീയത തേടി ഉള്ള യാത്ര നമ്മള്‍ ഇവിടെ തുടങ്ങേണ്ടി ഇരിക്കുന്നു.. ഇത് പോലെ ഉള്ള ബാഹ്യമായ കേവല സുഖങ്ങളില്‍ അല്ല പകരം ഇവയെ ഒക്കെ ഉപേക്ഷിച്ചു ആദ്മീയത തേടി ഉള്ള യാത്രയില്‍ നമ്മള്‍ പ്രകൃതിയെ സ്നേഹിക്കും.. ഈശ്വരനെ കണ്ടെത്തും.... സ്നേഹത്തെ തിരിച്ചറിയും....
ഗുരുവിന്റെ വാക്കുകള്‍ എന്നില്‍ തിരിച്ചറിവിന്റെ വിത്തുകള്‍ പാകുക ആയിരുന്നു ... അദ്ധേഹത്തിന്റെ മുഖത്തെ പ്രഭാവത്തിലും ചൈതന്യതിലും ഞാന്‍ അലിഞ്ഞു ചേരുകയായിരുന്നു. ഈ ഭൗതിക സുഖങ്ങലോടുള്ള അടങ്ങാത്ത ആവേശവും പേറി ജീവിത സത്യങ്ങള്‍ തിരിച്ചറിയാതെ പോകുന്ന തലമുറയോട് എനിക്ക് പുച്ഛം തോന്നി. ഗുരുവിനു പിന്നാലെ അദ്ധേഹത്തിന്റെ ആദ്മീയതയിലും വാത്സല്യത്തിലും ലയിച്ചു നിറഞ്ഞ മനസോടെ അനുഗമികുമ്പോള്‍ ആ തലമുറയുടെ തിരിച്ചറിവിനായി ഞാന്‍ പ്രാര്‍ഥിച്ചു. രണ്ടു തുള്ളി കണ്ണുനീര്‍ വാര്‍ത്തു. ഒടുവില്‍ mercedes benz ശീതികരിച്ച സത്യത്തിലേക്ക് തന്റെ മെതിയടികള്‍ മാറ്റി നടന്നു കയറുന്ന ഗുരുവില്‍ ഞാന്‍ പരമമായ സത്യത്തെ കണ്ടു. മുഖത്ത് നല്ല തെളിഞ്ഞ പുഞ്ചിരിയോടെ സംഖാടകരുടെ voucher ഇല്‍ ഒപ്പിടുന്ന പ്രധാന ശിഷ്യനില്‍ ഞാന്‍ ജീവിതത്തെ കണ്ടു. അപോഴും എന്റെ കണ്ണുകള്‍ നിര്‍ത്താതെ ഒഴുകുകയായിരുന്നു.... ഞാന്‍ പോലും അറിയാതെ.......

പലിശ
Posted by: SHAMAN -
മത്തായിച്ചന്റെ മനസ്സ് അസ്വസ്ഥമാണ്. അക്കങ്ങളുമായി മല്‍പിടുത്തം നടത്തുമ്പോള്‍ അയാള്‍ എപ്പോഴും അങ്ങനെ ആയിരുന്നു. ഒരേ സമയം സ്നേഹിക്കാനും വെറുക്കാനും മത്തായിച്ചനെ പഠിപ്പിച്ചത് ഭാര്യ ശോശാമ്മ അല്ല, അക്കങ്ങള്‍ ആയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വില, കുട്ടികളുടെ സ്കൂള്‍ ഫീസ്, അവരുടെ വസ്ത്രങ്ങള്‍, വീടിന്റെ വാടക.... ഇത് പോലെ ഒരു സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ കുരുങ്ങി കിടക്കുന്ന മനസല്ല മത്തയിച്ചന്റെത്. കുറയുന്ന ബാങ്ക് പലിശ, തന്നെക്കാള്‍ കുറഞ്ഞ പലിശക്ക് പണം കടം കൊടുക്കുന്ന ശപ്പന്മാരായ എതിരാളി പടകള്‍, വട്ടിപലിശയില്‍ താന്‍ മോഹമായി കൊണ്ട് നടന്നിരുന്ന പല സ്ഥലങ്ങള്‍. എവിടെന്നോക്കെയോ നുള്ളി പെറുക്കി തന്റെ പലിശ കണക്ക് തീര്‍ത്തു പ്രമാണം തിരികെ വാങ്ങാന്‍ വന്നു നിക്കുന്ന ദൈന്യത നിറഞ്ഞതെങ്കിലും ആഹ്ലാദം തുളുമ്പുന്ന കണ്ണുകള്‍ മത്തായിച്ചനെ വളരെ ഏറെ അസ്വസ്തമാക്കിയിരുന്നു. വൈരാഗ്യം നിറഞ്ഞ പല്ല് ഞരമ്മലുകള്‍, സര്‍വം നഷ്ടപെടുന്നവന്റെ രോദനം ഇതൊക്കെ തനിക്കു പ്രാര്‍ത്ഥനകള്‍ ആയിരുന്നു. അക്കങ്ങളില്‍ താന്‍ കാണിച്ച കണിശതയും കുടിലതയും തന്റെ വാക്കുകള്‍ മാത്രമല്ല ചിന്തകളില്‍ പോലും കുത്തി നിറച്ചു തന്നെയും മറ്റുള്ളവരെയും വിശ്വസിപ്പികാന്‍ തനിക്കു ഉണ്ടായിരുന്ന അപാരമായ കഴിവിനെ കുറിച്ച് മത്തായിച്ചന്‍ ചിന്തിച്ചു. താന്‍ ഇങ്ങനെ കിടന്നാല്‍....??? ഒരിക്കലും എങ്ങും രേഖപെടുത്താതെ തന്റെ മനസ്സില്‍ കുത്തി നിറച്ചു വച്ച രഹസ്യ സ്വഭാവമുള്ള കുറെ അക്കങ്ങള്‍... അവയില്‍ കണ്ടെത്തിയിരുന്ന പരമമായ ആനന്ദം.... അവ കൊണ്ട് നിര്‍മിച്ചു നിറം പിടിപ്പിച്ച തന്റെ ഒരുപാട് സ്വപ്‌നങ്ങള്‍... അവ ഒക്കെ സാക്ഷാത്കരിക്കാന്‍ താന്‍ ഇവിടെ നിന്ന് എഴുന്നെല്കുക തന്നെ വേണം. മനസിന് ധൈര്യം കൊടുക്കണം. ശരീരത്തിന് ബലം കൊടുക്കണം.... തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും... അവയാണ് തന്റെ ശക്തി... ലക്‌ഷ്യം.. പെരുകി പെരുകി തന്റെ ചുറ്റും കുമിഞ്ഞു കൂടുന്ന വിയര്പിന്റെ ഉപ്പുരസം ഇല്ലാത്ത പണം... ശോശാമ്മയുടെ ശരീരത്തിന്റെ ഗന്ധതെക്കളും തന്റെ സിരകിലെ ത്രസിപ്പിച്ചിരുന്ന ആ നോട്ടുകെട്ടുകളുടെ ഗന്ധം... അത് തനിക്കു ഒരു പുതിയ ഊര്‍ജം നല്‍കുന്നത് അയാള്‍ തിരിച്ചറിഞ്ഞു... ആ ഗന്ധം മാത്രം മനസ്സില്‍ നിറച്ചു കൊണ്ട് മത്തായിച്ചന്‍ ചാടി എഴുന്നേറ്റു....
"ടാപ്പ്" ..... എവിടെയാണ് തന്റെ തല തട്ടിയത്...??? അടപ്പില്‍ നീളമുള്ള ആണികള്‍ അടിച്ചു കയറ്റി ഉറപ്പിച്ച മനോഹരമായ ആ കറുത്ത പെട്ടി മത്തായിച്ചന്‍ തിരിച്ചറിഞ്ഞു. പതഞ്ഞു പൊങ്ങിയ ആവേശത്തെയും ആഗ്രഹങ്ങളെയും തന്നില്‍ വീണ്ടും ഉറക്കി കിടത്തി മത്തായിച്ചന്‍ അനങ്ങാതെ കിടന്നു. അയാളുടെ കല്ലറക്ക് മേല്‍ മക്കള്‍ വച്ച് പോയ പനിനീര്‍ പുഷ്പത്തില്‍ നിന്നും അപ്പോഴും മഞ്ഞു തുള്ളികള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു ... മത്തായിച്ചന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന അവസാന തുള്ളി കണ്ണുനീര്‍ പോലെ.......

Subscribe to:
Posts (Atom)